അക്ഷര വീട് മാസിക, Akshara Veedu Admin [best fantasy books to read TXT] 📗
- Author: Akshara Veedu Admin
Book online «അക്ഷര വീട് മാസിക, Akshara Veedu Admin [best fantasy books to read TXT] 📗». Author Akshara Veedu Admin
തിരുവാതിരയൊരു ആതിരരാവ്
ശ്രീ പാർവ്വതിയുടെ സ്തുതിനാള്.
ധനുമാസത്തിലെ തിരുവാതിരനാൾ
സ്ത്രീശക്തികളുടെ പിറനാള്. ( തിരൂവാതിര.... 2 വരി മാത്രം.
ധനുമാസത്തിലെ രേവതി നാളിൽ
തുവാതിര കുളിയാരംഭം.
ഭരണി നാളിൽ പണികളൊതുക്കി
കാർത്തിക നാളിൽ കാകനു മുന്നേ
രോഹിണി നാളിൽ അർക്കനു മുന്നേ
തിരുവാതിരക്കുളിയാകേണം. (തിരുവാതിര....
മക്കളുണരും മുന്നെയെണീറ്റ്
മകീര്യക്കുളിയാകേണം.
മക്കൾക്കായാ പുണ്യദിനത്തിൽ
അമ്മ മനസുകളുണരേണം. (തിരുവാതിര.....
മകീര്യത്തിൻ സന്ധ്യയിലല്ലോ
തിരുവാതിര നോയമ്പാരംഭം.
എട്ടങ്ങാടിയൊരുക്കിയെടുത്ത്
ഗജമുഖനന്നു കൊടുക്കേണം.
ഗണപതിസ്തുതിയാൽ മുകരിതമാകേ
സരസ്വതിയേയും വണങ്ങേണം. (തിരുവാതിര.....
കൈകൊട്ടിക്കളിയ്ക്കേണം
കുരവയും ഇടവേണം,
താംബൂലം ചവച്ചിട്ട് പിരിഞ്ഞിടേണം. (തിരൂവാതിര....
തിരുവാതിരനാൾ പുലരുംമുന്നേ
ഗംഗാനദിയും ഉണരുംമൂന്നേ
അമ്മമനസ്സുകൾ കുളിരാൽ കുളിയിൽ
തിരുവാതിരനാളാരംഭം.
തിരുവാതിരനാളാരംഭം..... (തിരുവാതിര.....
നല്ല പകുതിക്ക് കന്യകമാരും
നല്ല പുരുഷന് നാരീജനങ്ങളും
ആടിയുംപാടിയും നൃത്തംചവുട്ടിയും
സ്തുതി പാടുകവേണം നാംസ്തുതി പാടുക വേണം.
ശ്രീപാർവ്വതിയ്ക്കായ് സ്തുതി പാടുക വേണം. (തിരുവാതിര........
......................
കമുകുംചേരി
ശിവപ്രസാദ്
....................
Sivaprasad Psc
മനുഷ്യാ.... നീ....
വയലുകളും അരുവികളും....മണ്ണിട്ടു...
മണിമാളിക തീ൪ക്കയാണു... നീ...
കുളി൪ കാറ്റ്.... ഇനിവരുമോ..
ഇനി.... കാണുവാനാകുമോ....
നെല്ലുവിളയുമൊരു...വയലുകളും....
കളകളമൊഴുകും... അരുവികളും......
മണ്ണിതിലൊക്കെയും...കെട്ടിപ്പൊക്കുന്നു...
കെട്ടിടങ്ങളും കമാനങ്ങളും.... നന്മമരങ്ങളൊക്കെയും...
വെട്ടിവീഴ്ത്തുന്നു....മനുഷ്യമനസ്സുകൾ....
കണ്ടിട്ടും കണ്ടിട്ടും കാണാതെ പോവുന്നു...
അധികാരവ൪ഗ്ഗം.....
നോവുന്ന മനസ്സുകൾ.... വിലപിക്കുന്നു....
മനുഷ്യാ.....കവർന്നെടുത്തു......നീ....
മണ്ണെല്ലാം.. ജലസ്രോതസ്സും.....
എല്ലാം...കവ൪ന്നു... നീ... മണിമാളിക...
തീ൪ക്കുന്നു.... കാടുകൈയ്യേറി മരങ്ങളും
കവ൪ന്നു....കുടിവെള്ളം...കുപ്പിവെള്ള...
കമ്പനിക്കും...വിറ്റു നീ....
നമുക്കും..ഇനിവരുമൊരു... തലമുറയ്ക്കുമുളള..
കുടിനീരിനായ് നാം കരയുക........മഴക്കായ്
കാത്തിരിക്കുക.....ഒരു... വേഴാമ്പലായ്.....
..............രാജ്മോഹ൯......
Raj Mohan
സാക്ഷി മണ്ഡപങ്ങള്മോഹങ്ങളൊക്കെ എരിഞ്ഞടങ്ങിയ
തെക്കേ തൊടിയിലെ ശവകുടീരത്തില്‍
പൂമ്പൈതലിന്‍ നനവാര്ന്നോരോര്മ്മീ -
തന്‍ പേറ്റുനോവിന്റെ നൊമ്പരം .
കവിളിണകളിലഴലിന്റെ ചാലുകീറി
യൊഴുകുന്നോര്മ്മുതന്‍ തോരാത്ത
മിഴിനീരു കാണുന്നുവോ നിങ്ങള്‍ ....
തേനിന്‍ മധുരമായ്,താരിന്‍ സുഗന്ധ –
മായ്,കാത്ത് കരുതി ,നട്ടുവളര്ത്തി യ
പൂചെടിപോലെന്റെ ജീവന്റെി
യംശമാം തനയ ശരീരമാരോ കുറച്ചു-
പേര്‍,സിന്ദാബാദിന്‍ മുഴക്കത്തിലൂടെ,
മുഷ്ടിചുരുട്ടി ഉച്ചത്തിലലറിഎത്തുന്നു
കൊടിപുതച്ച ജടവുമായൊരു
വാസര സന്ധ്യന്നിരുട്ടില്‍ ..
അറിവിന്റെട പടവുകള്‍ ആവോളം
കയറുവാനായി അഴലറിയാതെ-
യറിയിക്കാതെഎന്നും സരസ്വതീ ക്ഷേത്ര
ത്തിലേക്കായി,പാഥായവും പുസ്തക കെട്ടു
മായി പോകുംമരുമകിടാവിന് പോകുമ്പോള്‍
പുറവും തിരികെ യക വും ,കാണുവാനായി
കാത്തിരിക്കുന്നോരമ്മ തന്നാകാംഷയെ-
പറഞ്ഞറിയിച്ചീടാവതല്ലാര്ക്കുംാ.
പുസ്തകം തുറക്കാതെ മേലാളര്ക്കാ യി
കൊടികളും കയിലെന്തി തെരുവിലെ-
ക്കിറങ്ങുംപോ ള്‍ കാപട്യം പൊതിഞ്ഞുള്ള
ആദര്ശള മുള്‍വേലികള്‍ നിങ്ങളെ വരിഞ്ഞേക്കാം
കുട്ടികുരങ്ങന്മാ രെ ചുടുചോറു മാന്തിക്കുന്നവര്‍
രാഷ്ട്രീയ നേട്ടത്തിനായി ,ചെംനിണമൊഴുക്കുന്ന
രക്തസാക്ഷികളെ കവലകള്‍ തോറും സ്തൂപങ്ങളില്‍ -
തീര്ത്തു തോരാത്ത കണ്ണുനീരേകുന്നു
ജന്മ ദാതാക്കള്‍കായി
ശവകുടീരങ്ങളില്‍ !.
Aravindakshan Nair
അസ്തമയംഅസ്തമയം ഏറെയടുത്താണ്
സാന്ധ്യശോഭയിൽ മുക്കാലും
ഇരുൾച്ചായം പടർന്നുകഴിഞ്ഞു.
മാഞ്ഞുപോയൊരു മഴവില്ല്
ഉള്ളിലുറങ്ങിയ കാല്പനിക സ്വപ്നങ്ങളിൽ
ചാർത്തിയ ചായങ്ങളും മാഞ്ഞുതുടങ്ങി.
മിഴികൾ പൂട്ടി
ഇരുളിൻറെ താഴ്വരയിൽ
അലിയുവാനിനിയേറെയില്ല.
എന്നിട്ടും ബാക്കിയായ
സ്വപ്നങ്ങളുടെ ഒരുകീറ് ആകാശം
ദീപ്തമാക്കുവാൻ നീയൊരു
നിലാവലയാകുന്നതെന്തിനോ..
Geetha Jayakumar
വായന തുടരേണ്ടിയിരുന്നു
വിമുക്തി
അതാണ് ഞാനും ആഗ്രഹിക്കുന്നത്.
മടുത്തു
ഈ ആരോപണങ്ങളുടെ
കാകജന്മം,
തലമുറകളേറെ കഴിഞ്ഞിരിക്കുന്നു.
കുഞ്ഞിന്‍റെ ആദ്യപാഠങ്ങളില്‍
സംശയദൃഷ്ടിയോടവന്‍ വളരുന്നു
'ദെ! കാക്ക കൊണ്ടുപോയി'
അറിയാതുറയ്ക്കുന്ന ശത്രു പക്ഷം.
ഗ്രന്ഥങ്ങളിലൂടെ
ആചാര്യന്മാരിലൂടെ
അവിടെയാണെത്തുന്നത്
വിദ്യ വിമുക്തിക്കാണത്രെ.
ഞാൻ വായിക്കുവാന്‍ തുടങ്ങി...
കാകദൃഷ്ടിയാണല്ലോ
വിദ്യാര്‍ത്ഥി ലക്ഷണം.
മറ്റുള്ളവര്‍ എന്തും പറയട്ടെ,
ഞാന്‍ വേണ്ടത് കൊത്തും
ചാഞ്ഞും ചെരിഞ്ഞും തിരിഞ്ഞും
നോക്കുക തന്നെ.
ആര്‍ക്കാണ് നഷ്ടം
അതെന്‍റെ വിഷയമല്ലല്ലോ.
ശ്രദ്ധ അതാണ് കാര്യം
നഷ്ടപ്പെടുന്നവനും എനിക്കും.
ശ്രദ്ധയെ കുറിച്ച്
പലപ്പോഴും വായിച്ചിരിക്കുന്നു.
അതാണ് അറിവിന്നാധാരം,
തിരിച്ചറിവുകള്‍ക്കും.
നെയ്യപ്പമോഷണം
തല കുനിക്കേണ്ട ഒന്നല്ല,
ഞാന്‍ ശ്രദ്ധയോടെ കണ്ടെത്തിയ
ഇരയുടെ അശ്രദ്ധ,
എന്‍റെ വായന വെളിച്ചമേകിയിരിക്കുന്നു.
തിരിച്ചറിവാകണമത്
എനിക്കും എന്‍റെ പരമ്പരയ്ക്കും.
ഞാന്‍ മുക്തനായി കഴിഞ്ഞിരുന്നു,
പിതൃപരമ്പരയും,
മോചനം തരുന്നതേ
അറിവാകുന്നുള്ളൂ.
ദര്‍ശനങ്ങള്‍...
വായന തുടരേണ്ടിയിരുന്നു.
'യാ വിദ്യാ സാ വിമുക്തയേ'
ഈ തുറസ്സുകള്‍
അനിര്‍വചനീയം.
DrMahesh Babu Sn
ഡോ. മഹേഷ് ബാബു എസ് എൻ
അന്തി
അഞ്ജനമെഴുതിയ ഭൂമിയെ നോക്കി
അമ്പിളി മാനത്തങ്ങനെ നിന്നു..
അംബരചുംബികളായൊരാ കുന്നുകൾ
അന്തിയിരുട്ടിൽ നിഴലുകളായി..
ആരാമത്തിൻ പൊയ്കയിലമ്പിളി
ആമ്പൽപ്പൂവിൽ പ്രണയം പെയ്തു..
ആരോ പാടിയ പാട്ടിലെ മധുരം
ആതിരരാവിൻ നെഞ്ചിൽ തഴുകീ.
ആഗതമായൊരു കാറ്റിൻ കൈയിൽ
അറബിക്കടലിൻ കുളിരും മണവും...
അളവുകളില്ലാ സ്നേഹം ചികയും
അത്തിമരത്തിൻ കൂട്ടിൽ കിളികൾ.
അമ്പലനടയിൽ തെയ്യം പോലെ
അരയാലിലകൾ നർത്തനമാടീ..
ആകാശം തിരു ശ്രീകോവിൽ പോൽ
ആരതിയുഴിയാൻ നക്ഷത്രങ്ങൾ!!
Yem Yemmen
പ്രണയത്തിൻ താപം..
നിൻ പ്രണയത്തിൻ താപം...
കുറഞ്ഞതിലാണോ...
എൻ ഹൃദയമിടിപ്പ്..
കുറഞ്ഞതിന്നു.
നീയെന്ന ഓർമ്മയെ..
ലാളിച്ചുഞാനെന്റെ..
താളം പിഴച്ച മനസ്സിനു..
താരാട്ടു പാടുന്നു.
അരികിലെന്നും..
ഉണ്ടാകുമെന്നോതിയ..
വാക്കുകൾ പോലും..
അകന്നുപോയോ.
♡♡♡♡ശ്യാം♡♡♡♡♡
ശ്യാം മോഹൻ
സെൽഫിയും ചാറ്റുo...സെൽഫിയും ചാറ്റുമായി നിറഞ്ഞു നിൽക്കുന്ന യുവത്വമേ, ബഹുമാനിക്കപ്പെടേണ്ടതായ ഗുണങ്ങൾ കഴിവുകൾ നാളെയുടെ ചിന്തകളും, യുവത്വത്തിൻ്റെ തിളച്ചു മറയുന്ന ആവേശത്തിലാണ്, ചെയ്യും എന്നു പറഞ്ഞാൽ കാരിരുമ്പിൻ്റെ കരുത്തുള്ള മനസ്സു തന്നിലേക്ക് ആവാഹിച്ചു, പറഞ്ഞ കാര്യം ചെയ്യുക തന്നെ ചെയ്യും, നാം നമ്മളിലേക്കു ഒന്നു നോക്കുക. സമൂഹവുമായി ബന്ധമില്ല,,, ചങ്കാണു ചങ്ങാതി എന്ന പോസ്റ്റിലല്ലാതെ മനസിൽ ആത്മ ബന്ധത്തിൻ്റെ കണിക സംശയത്തോടെ നാം വിലയിരുത്തപ്പെടണം. ഒരു കാലത്ത് ഇംഗ്ലീഷ് മീഡിയം പോയിട്ട് പള്ളിക്കുടത്തിൽ പോലും പോകാൻ കഴിയാത്ത നമ്മുടെ പൂർവികരെയാണ് നാം ഇന്നത്തെ പാഠപുസ്തകത്തിൽ പഠിച്ചു ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത്. മണ്ണിൻ്റെ മണമുള്ള സ്നേഹത്തിൽ അതിർവരമ്പു വെയ്ക്കാതെ സ്നേഹം വിളയിപ്പിച്ച പൂർവ്വികർക്ക് നൂറുമേനി വിളവിനോടൊപ്പം, സംസ്ക്കാരവും ഉണ്ടായിരുന്നു.പണ്ട് മുത്തച്ഛൻ പുറത്ത് പോയി വീട്ടിലേക്കു വരുമ്പോൾ അച്ഛൻ വരെ ഭയഭക്തി ബഹുമാനത്തോടെ എഴുന്നേൽക്കും. ഇന്നത്തെ കാര്യമോ, സ്വന്തം അച്ഛൻ പോയിട്ട് പ്രായത്തെ പോലും ബഹുമാനിക്കാൻ മനസുകാട്ടാത്ത കോമാളി കോമരങ്ങൾ പോലെ ജീവിതം ആടി തീർക്കുന്നു. ബസ്സുകളിൽ പോലും മുതിർന്നവർക്ക് എഴുന്നേറ്റു കൊടുക്കാത്ത വിദ്യാർത്ഥി സമൂഹം തികച്ചും സാർത്ഥത പൂർണ്ണമായ വിദ്യഭ്യാസകച്ചവടത്തിൽ വാർത്തെടുക്കുന്ന നമ്മുടെ മക്കൾ വെറും പണത്തിൻ്റെ റോബോർട്ടുകൾ മാത്രമായി മാറും, സമൂഹ ബന്ധം ഇല്ല. മനുഷ്യരോടു പേരു മാറാനും സംസാരിക്കാനും സമയമില്ലാത്ത പുതു തലമുറ ഇൻ്റെർനെറ്റ് സൗഹ്യദങ്ങളിൽ വിരൽത്തുമ്പു പിടിച്ചു ചിരിക്കാൻ മറന്നു ജീവിക്കുന്നു. ക്രിക്കറ്റില്ല, ഫുഡ്ബോളില്ല, പാടവും പറമ്പും ഇല്ലാതെ .ഒന്നിനെക്കുറിച്ചറിയാതെ വളരുമ്പോൾ, രാവിലെ ശവങ്ങൾക്കു വേണ്ടി കാത്തു നിന്നു ശവക്കറി വെച്ചുവിളമ്പിയാലേ തൃപ്തിയാകു എന്ന സ്ത്രീ സമൂഹം, കാച്ചിൽ ചേമ്പ്, ചേന, കപ്പ ഇതക്ക മക്കൾ തീർത്തും ഓഴിവാക്കുമ്പോൾ, അമ്മ കഴിച്ചാൽ കുറച്ചിലാണെന്നു കരുന്നവരും നമുക്കിടയിൽ ഉണ്ട്, പണ്ട് അച്ഛനും അമ്മയും മുണ്ട് മുക്കിക്കുത്തി വിശപ്പടക്കിയ കാലത്ത് വിശപ്പ് മാറ്റാൻ ഇതക്കെ ഉണ്ടായിരുന്നൊള്ളു എന്നു പോലും മറന്നവർ ഓർക്കുക. ഇന്ന് അമ്മമാർക്കും അച്ഛൻമാർക്കും വ്യദ്ധസദനം എങ്കിലും ഉണ്ട് - നാളെ ഒരു പക്ഷേ തീർത്തു കളയും മക്കളിലേ തിരിച്ചറിവില്ലാത്ത ലഹരികൾ
സിറിൾ കുണ്ടൂർ
ബാല്യം . . . . . . . . . . .
കണ്ണു പൊത്തി കണ്ണാരം
കണ്ണാം തളിയുടെ കിന്നാരം
വണ്ണാത്തി കിളി പുലർക്കാലം
മഞ്ഞു വീണൊരു പൂക്കാലം
മാമ്പഴ ക്കാലമതിക്കാലം!
കൊത്താം കല്ലു കളിച്ചു-
നടന്ന കുഞ്ഞിക്കാലം
കൂട്ടുനടന്നു പൂവ്വിറുത്ത -
ഒാണക്കാലം
പൈങ്കിളി പോലെ -
പാറിനടന്ന ബാല്യകാലം
ഓർത്തുവെക്കാൻ -
ഓർമ്മയിലെ നല്ല കാലം.
Musthafa Muhammed Musthafa
രൂപാന്തരംവഴിയില്ലിനിയിവിടെ നടക്കാന്‍-
പുഴയില്ലിനിയിവിടെ നീരാടാന്‍-
മരമില്ലിനി തണലിലിരിയ്ക്കാന്‍-
മലയില്ലിനി താഴ്വര താണ്ടാന്‍-
നിലമില്ലിനിയിവിടെ വിതയ്ക്കാന്‍-
ചുറ്റും നിരയാ,യാകാശം മുട്ടും-
കൂറ്റന്‍ കോണ്ക്രീറ്റ് സമുച്ചയമല്ലോ!
പച്ച വേണ്ട പച്ചപ്പു വേണ്ടിവിടാര്‍ക്കും
പച്ച നോട്ടുകള്‍ മാത്രമേ ലക്‌ഷ്യം!
അറ്റുപോയ വേരുകള്‍ പോലെ
ചുറ്റുമില്ല കാണ്മാന്‍ നമുക്കിനി
അമ്മിയും, ചൂള, പുകയടുപ്പും
ആട്ടുകല്ലും, ഉരലും, പരലും
അടുക്കള നിറയെ കാണാമെങ്ങും
അടുക്കിവെച്ച യന്ത്രയലങ്കാരങ്ങള്‍!
വ്യായമമില്ല, ശരീരമനങ്ങും-,
വ്യവഹാരവുമില്ല, എല്ലാം-,
യന്ത്രവല്‍കൃതം പരിഷ്കൃതം-,
യിഹേ, ആയുസ്സോ ശുഷ്ക്കിതം!
കെട്ടിയുയര്‍ത്തിയ മതിലുകള്‍ക്കുള്ളില്‍-,
വീര്‍പ്പുമുട്ടി നില്‍ക്കും മണിമാളികകള്‍!
വെട്ടിയൊതുക്കിയ കൃത്രിമപ്പുല്ലുകള്‍-,
വെടിപ്പില്‍ കല്ലുപാകിയ മുറ്റം,
തെല്ലൊന്നു ചവുട്ടി നടക്കാന്‍ മണ്ണില്ല-,
തയ്യോ, കാല്‍പ്പാദവും മറന്നൂ ഭൂമിയെ!
പഴിക്കേണ്ട നീയിനിയാരെയും-,
പ്രകൃതിയെ മുറിച്ചതും കുഴിച്ചതും-,
കാടുമുടിച്ചഴിഞ്ഞാടി-,
പിഴച്ചുപോയതും നീ തന്നെയല്ലോ !!
സീനോ ജോണ്‍ നെറ്റോ
Zeeno John Netto
ജീവിതം.ജീവിതം
സമ്മർദ്ദങ്ങൾ നിറക്കേണ്ട ഒന്നല്ല.
മറിച്ച് നിന്റെ
ജീവിതമെന്നാൽ
നീ
Comments (0)