അക്ഷരം മാസിക- September 2017, Aksharam Masika Admin [ereader android txt] 📗
- Author: Aksharam Masika Admin
Book online «അക്ഷരം മാസിക- September 2017, Aksharam Masika Admin [ereader android txt] 📗». Author Aksharam Masika Admin
ഇപ്പോഴും പടിവാതിൽ തുറന്നുവെച്ചിട്ടുണ്ട്..
വഴുതിവീണ സായംസന്ധ്യയുടെ
നെറ്റിയിൽപ്പടർന്ന സിന്ദൂരം,
കാലത്തിന്റെ ഓർമ്മപ്പെടുത്തൽപോലെ
കണ്ണാടിയിൽ മായാതെകിടക്കുന്നുണ്ട്..
അമ്പലമുറ്റത്തെ കൽവിളക്കിൽ,
പ്രാർത്ഥനകളുമായ്,
ഒരുതിരിമാത്രം കെടാതെ കത്തിനില്ക്കുന്നുണ്ട്..
അരണ്ടവെളിച്ചംവിതറിയ വഴിവിളക്കുകൾ,
യാത്രപറയാതെ പോയവരെ
തിരിച്ചുകൊണ്ടുവരുവാൻ,
നക്ഷത്രങ്ങളോട് കേണുപറയുന്നുണ്ട്..
എങ്കിലും, ഒരിക്കലും മടങ്ങാതെ,
അസ്തമയസൂര്യനെ കടലിലാഴ്ത്തി,
ഉദയസൂര്യനെ ലക്ഷ്യമാക്കി,
കാലം ഇപ്പോഴും മുന്നോട്ട്, മുന്നോട്ട്...Kavitha Menon
അക്ഷര സാഗരം online സാഹിത്യ വാരിക (Edition-10) ONAM SPECIAL
അക്ഷര സാഗരം online സാഹിത്യ വാരിക (Edition-10). (ONAM SPECIAL EDITION) സാധാരണക്കാരിലേക്ക് സാഹിത്യം നൂതനമായ ഡിജിറ്റലായ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ എത്തിക്കാനുള്ള ശ്രമങ്ങൾ.തിരഞ്ഞെടുത്ത സാഹിത്യരചനകളാണ് ഈ വാരികയിലുള്ളത്. സാഹിത്യ തല്പര൪ക്ക് സ്വാഗതം. Inviting all literature lovers to Aksharasagaram weekly.Press below link to read Free.....
https://wordsmagazineblog.wordpress.com/2017/08/29/aksharasagaram-online-literature-weekly-edition-10onam-special-edition/
പ്രണയത്തിൻ വേരുകൾ-കവിതSHiha SHihab IBrahim
ഈ ഓണത്തിന് നാല് ചിത്രങ്ങൾ - Review
1.മോഹൻലാൽ ലാൽ ജോസ് ടീം ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകം ആണ് ആദ്യമെത്തിയത്, ഓഗസ്റ്റ് 31ന് തീയറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണം.ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമിച്ചത്. ബെന്നി പി നായരമ്പലമാണു രചന. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് നായിക. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണവു ഛായാഗ്രഹണവും നിർവഹിക്കുന്നു. രഞ്ജൻ എബ്രഹാമാണു എഡിറ്റിങ്. മാക്സ്‍ലാബ് സിനിമാസ് ആൻഡ് എന്റര്‍ടെയ്ൻമെന്റാണു ചിത്രം വിതരണം ചെയ്യുന്നത്.
കടലോരപ്രദേശമായ ആഴി പൂന്തുറയിലെ ഒരു കോളജ് ആണ് കഥാപശ്ചാത്തലം. വൈസ്പ്രിൻസിപ്പലായ പ്രേംരാജിന്റെ ചില സ്വഭാവദൂഷ്യങ്ങൾ കാരണം അതേ സ്ഥാനത്തേക്ക് പകരക്കാരനായി എത്തുന്ന ആളാണ് പ്രൊഫസർ മൈക്കിൾ ഇടിക്കുള.ശാന്തസ്വഭാവക്കാരനായ ഇടിക്കുള വളരെ പെട്ടന്ന് തന്നെ കുട്ടികളുടെയും അധ്യാപകരുടെയും പ്രിയപ്പെട്ടവനായി മാറുന്നു. അങ്ങനെ കോളജിന്റെ കുറച്ച് സാമ്പത്തിക ആവശ്യങ്ങൾക്കായി ഇടിക്കുളയുടെ നേതൃത്വത്തിൽ കുട്ടികളെല്ലാം ചേർന്ന് ഒരു സിനിമ എടുക്കാൻ തീരുമാനിക്കുന്നു. ഒരുമുഴുനീള സിനിമ.ആ സിനിമയുടെ കഥ തേടിയുള്ള സഞ്ചാരത്തിൽ പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളും ഇടിക്കുളയ്ക്കുണ്ടാകുന്ന ചില വെളിപാടുകളുമാണ് സിനിമയുടെ പ്രമേയം.യുവാക്കളെയും കുടുംബത്തെയും ആകർഷിക്കുന്ന രീതിയിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആരാധകർക്കായി ഇഷ്ടംപോലെ ആക്ഷനും പാട്ടും ചിത്രത്തിലുണ്ട്.സിനിമയ്ക്കുള്ളിലെ സിനിമ എന്ന വ്യത്യസ്തമായ സമീപനം അഭിനന്ദനാർഹം. കൂടാതെ ഇന്നത്തെ യുവതലമുറയുടെ രീതിയും അവർ കോളജിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായി ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
2.യുവസംവിധായകരിൽ ആദ്യ സംവിധാന സംരംഭം കൊണ്ട് തന്നെ പേരെടുത്തയാളാണ് ശ്യാംധർ. 7th ഡേ എന്ന ആദ്യ ചിത്രമെടുത്ത് 3 വർഷങ്ങൾക്ക് ശേഷം ശ്യാംധറിൻറെ രണ്ടാമത്തെ ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ് നായകനായി എത്തിയത്.ചിത്രത്തിന് ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്.അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായ രാജകുമാരനാണ് (മമ്മൂട്ടി) ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സ്ത്രീകളോടുള്ള സമ്പർക്കം കുറവാണെങ്കിലും സ്ത്രീവിഷയത്തിൽ ഒട്ടേറെ പേരുദോഷവും അദ്ദേഹത്തിനുണ്ട്. പ്രായമേറെയായിട്ടും വിവാഹിതനാവാത്ത രാജകുമാരന്റെ ജീവിതത്തിലേക്ക് ചില സ്ത്രീകൾ കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ...
വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു ഒരു സിംപിൾ സിനിമയാണ്.കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമ. ആരാധകരെ തൃപ്തിപ്പെടുത്തുമോയെന്നു ചോദിച്ചാൽ മമ്മൂട്ടിയുടെ അടിയും ഇടിയും മാത്രം കണ്ട് കയ്യടിക്കുന്നവർക്ക് ഇൗ സിനിമ പിടിക്കില്ലായിരിക്കും. പക്ഷേ മമ്മൂട്ടി എന്ന നടന്റെ നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇൗ ചിത്രവും ഇഷ്ടമാകും.
3.തിരക്കഥാകൃത്തായ ജിനു അബ്രാഹാമിൻ്റെ ആദ്യ സംവിധാന സംരംഭമാണ് പൃഥ്വിരാജ് നായകനായ ആദം ജോൻ. സ്കോട്ലൻഡിൻ്റെ മുഴുവൻ മനോഹാരിതയും ഒപ്പിയെടുത്തു എന്നുള്ളത് തന്നെയാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത. ചിത്രത്തിന് ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ്.
സസ്പെൻസ്, പ്രണയം, വിരഹം, നിസ്സഹായത, ആക്‌ഷൻ, ട്രാജഡി എന്നിങ്ങനെ വൈകാരികഭാവഭേദങ്ങൾ ഒത്തിണക്കത്തോടെ കോർത്തിണക്കിയ ചിത്രമാണ് ആദം ജോൻ.
മുണ്ടക്കയത്ത് പ്ലാന്ററായ ആദമിന്റെ ജീവിതത്തിലേക്ക് എമി എന്ന പെൺകുട്ടി കടന്നു വരുന്നു.വിവാഹശേഷം ഇരുവരും മധുവിധു ആഘോഷിക്കാനായി സ്‌കോട് ലൻഡിലുള്ള സഹോദരന്റെ കുടുംബത്തിനും അമ്മയ്ക്കും ഒപ്പം ചേരുന്നു. പക്ഷേ ആ യാത്ര അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിക്കളയുന്നു.വർഷങ്ങൾക്കുശേഷം മറ്റൊരു ദുരന്തവാർത്ത ആദത്തിനെ വീണ്ടും സ്‌കോട് ലൻഡിലെത്തിക്കുന്നു. ചെയ്തുപോയ ഒരു തെറ്റിനുള്ള പ്രായശ്ചിത്തമായി തന്റെ രക്തത്തെ തേടി ആദം നടത്തുന്ന യാത്രയിലൂടെയാണ് രണ്ടാംപകുതി പുരോഗമിക്കുന്നത്.
സാത്താൻ സേവയും, ബ്ലാക് മാസ്സും കടന്നുവരുന്നതോടെയാണ് കഥാഗതി പുതിയ വഴിത്തിരിവിലെത്തുന്നത്.അയാൾ ലക്ഷ്യത്തിലെത്തുമോ ഇല്ലയോ എന്നുള്ള ചോദ്യത്തിലൂടെയാണ് തുടർന്ന് ചിത്രം സഞ്ചരിക്കുന്നതും പരിസമാപ്തിയിലെത്തുന്നതും.
4.നിവിൻ പോളി നിർമ്മിച്ച് നിവിൻ പോളി നായകനായി എത്തിയ അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. ചിത്രത്തിന് ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചെറിയ ചെറിയ സംശയങ്ങളാണ് ചില കഥകളുടെ തുടക്കമാകുന്നത്. അങ്ങനെ ഒരു സംശയം ഷീല ചാക്കോയ്ക്കും ഉണ്ടായി. പേടിയും അസ്വസ്ഥതയും കൂടെപ്പിറപ്പായ ആളാണ് ഷീലയുടെ ഭർത്താവ് ചാക്കോ. അസ്വസ്ഥത ലവലേശമില്ലാത്ത പ്രകൃതമാണ് ഷീലയുടേതും. ഇവരുടെ മൂന്നുമക്കൾക്കാകട്ടെ മൂന്നുസ്വഭാവവും. തനിക്കുണ്ടായ സംശയത്തിന്റെ പേരിൽ ലണ്ടനിലുള്ള തന്റെ മകൻ കുര്യനോട് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ ഷീല പറയുന്നു. എന്താകും ഷീലയുടെ ആ സംശയം?...ആ സംശയവും തുടർന്ന് ഷീല ചാക്കോയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതസംഭവങ്ങളുമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.അൽത്താഫിന്റെ ആദ്യ സംവിധാനസംരംഭമെന്ന നിലയിൽ അദ്ദേഹത്തിന്റെ വൈഭവം എടുത്തുപറയേണ്ടതാണ്.
Prepared By: Team Aksharam Masika - https://www.facebook.com/groups/508054989269794/
ImprintText: Aksharam Masika Admin
Images: Aksharam Masika Admin
Editing: Rajmohan
Translation: Aksharam Masika Admin
Publication Date: 08-22-2017
All Rights Reserved
Dedication:
Dedicated to liteature lovers
Comments (0)