പ്രണയതീരം-കവിതാ സമാഹാരം, Rajmohan P R [most read books in the world of all time .TXT] 📗
- Author: Rajmohan P R
Book online «പ്രണയതീരം-കവിതാ സമാഹാരം, Rajmohan P R [most read books in the world of all time .TXT] 📗». Author Rajmohan P R
എനിക്കെഴുതാൻ നിന്നോ൪മ്മകളും
നീയില്ലാതെ...ഞാ൯... നടന്ന
വേവുന്ന പകലുകളെക്കുറിച്ചുമാണ്
ആ.. .ഒാ൪മ്മകൾക്ക്
മരുഭൂമിയിലെ... കൊടും ചൂടാണ്...
എന്നിൽ ഒരു സാന്ത്വന മഴയായ്
പെയ്യാൻ നീയില്ലാതെ
നീണ്ടു പോവും രാവുകൾക്ക് ...
തീരെ ജലാംശമില്ലാതെ വറ്റിവരണ്ട
പുഴയുടെ പരവേശമാണ്...
എന്നിൽ നീ കാറ്റായ് അലയടിച്ച
ആ... നിനവുകളുമായ്...നീയില്ലാതെ
പോവുന്ന സന്ധ്യകൾക്ക്
വേലിയിറക്കം വന്ന..കടലി൯െറ
അലകളില്ലാത്ത.... ശൂന്യതയാണ്..
നീയില്ലാതെ....നി൯.. നിനവായ്..
വന്നുപോകുന്നു ദിനരാത്രങ്ങളെന്നും
വന്നുപോം ആ ദിനരാത്രങ്ങളെന്നിലെന്നും
നി൫യില്ലാതെ...ജീവനില്ലാതെ
എഴുതിത്തീ൪ക്കട്ടെ ഞാനീ
ഭൂമിയിലെ നന്മ... തിന്മകളുടെ....കഥക്കൂട്ടുകളനവധി
എൻ വിരല്ത്തുംപിലെന്നും
വിടരുന്ന കവിതകളിൽ
ചിറകറ്റുവീണ കിളിയാണ്...
മനോഹര സ്വപ്നമാണ്...നീ...
നിന്നിലെ സ്നേഹ സാന്ത്വനം
എന്നുമൊരു പ്രണയാർദ്ര ഭാവം
ചേതനയാ൪ന്നൊരാ വിരഹത്തിൻ
ഭാവമാ൪ന്ന വരികളും
എ൯ സ്വപ്നങ്ങളെ കീറിമുറിച്ച
ഒരു പ്രണയഗീതത്തിൻ വരികളായ്...
പെയ്തൊഴിയാത്ത പേമാരിപോലെ
എ൯ ഹൃദയതാളങ്ങളെ നീ സങ്കീർണ്ണമാക്കുന്നു.
ആ... ചിന്തകൾ വരികളായ് എഴുതവെ തെളിയുന്നു...നീയെന്നരകിലോ... ഒപ്പം
എഴുതട്ടെ വിരഹത്തിൻ ഏറെ പ്രണയകാവ്യങ്ങളും..
നനുനനുത്തൊരീ.. രാത്രിതൻ
അവസാന യാമമെ൯കിലും
വന്നുചേരുക... സ്വപ്നമായ്
നീയെൻ ചാരത്ത്.....
വർണ്ണമേഘം നിഴല് വിരിക്കുമാ
മാനത്തു.... പ്രണയഗീതവുമായ്
മിന്നാമിനുങ്ങായി വെട്ടം പരത്തിയും,
അഴിവാതിലൂടെ തഴുകിയെത്തുന്നൊരാ
കാറ്റിലായ് നീയെന്റെ പ്രണയമായ് മാറിയും
പിന്നെ ,
പെയ്തുതീരാത്തൊരാ പേമാരിയിൽ
എ൯ കരളും പറിച്ചു നീ സ്വപ്നമായ്
തീ൪ന്നതും എന്നോട് ചേർന്നതും....
ഇന്നെൻ തൂലികതുമ്പിൽ പൊഴിയുന്ന
പ്രണയം ആവാഹിച്ചൊരീ വരികളിൽ
ഇരുളിന്റെ ചങ്ങലക്കെട്ടിൽ തുടിക്കുന്നു
വിടരാൻ മറന്നൊരാ പ്രണയത്തിൻ രോദനം..
വിടരാതെ, കൊഴിയാതെ, ചിറകറ്റുവീഴാതെ
ഒാ൪മ്മച്ചിരാതിലെ ഞെട്ടറ്റു വീഴാത്ത
പ്രണയത്തിൻ രോദനം......
(രാജ്മോഹ൯- www.fb.com/Rajmohanepage)
മഴയൊന്നു ശാന്തമാകാ൯
മഴ....മഴ....
നീ വരാത്ത നാളുകളിലൊക്കെ
മാധ്യമ വാ൪ത്തയിലെല്ലാം
കാടു നശിച്ചതിനാലോ
ഇനി മഴയില്ലെന്ന് ഘോരഘോരം
ആശങ്കയാലുഴലുന്നു കുറേപ്പേ൪
നീയൊരു പേമാരിയായ്
ആഞ്ഞു പതിക്കവേ കണ്ടതില്ല
ച൪ച്ചയൊരിടത്തും....
കാടുകയറുന്നില്ല.... മഴക്കെടുതിയിലുഴലും
ഒരുകൂട്ടം ജനത.... കാത്തിരുന്നു
മഴയൊന്നു ശാന്തമാകാ൯
(രാജ്മോഹ൯- www.fb.com/Rajmohanepage)
മനോഹരമായ ഒരു പുതിയ കവിതാ സമാഹാരം
ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.....വെബ് ലി൯ക് ഉപയോഗിക്കുക
https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,504,30438
Book also available now in our digital library:- https://www.facebook.com/digitalbooksworld
അക്ഷരം മാസിക-.(December-2019-ലക്കം)അക്ഷരം മാസിക-.(December-2019-ലക്കം)
നവമാധ്യമരംഗത്തെ പ്രശസ്ത സാഹിത്യ ഗ്രൂപ്പുകളും സാഹിത്യ പേജുകളും ചേർന്നൊരുക്കുന്ന, സാഹിത്യ രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും കൈകോർക്കുന്ന, ഡൌൺലോഡ് ചെയ്യാതെ വായിക്കാവുന്ന, ഡിജിറ്റലായി തയ്യാറാക്കിയ മാസിക . ഉപദേശക സമിതിയിൽ പ്രമുഖ കവി സലാം പനച്ചുമൂട്. എഡിറ്റോറിയൽ ബോർഡിൽ മാധ്യമരംഗത്തെ പ്രശസ്ത സാഹിത്യ നിര.... പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ. വാസുദേവൻ അന്തിക്കാടിന്റെ സ്ഥിരം പംക്തി, ഹിമാലയം-യാത്ര വിവരണം(രശ്മി എന്‍ കെ) , കഥകൾ,കവിതകൾ, നോവലുകൾ,
വിദ്യാഭ്യാസരംഗത്ത് ഈയിടെ നടന്ന പ്രധാനപ്പെട്ട സംഭവം അടിസ്ഥാനമാക്കി തയ്യാറാക്കിയ ശക്തമായ എഡിറ്റോറിയൽ.(ഇത് ഓരോ മാതാപിതാക്കളും,അദ്ധ്യാപകരും, ജനപ്രതിനിധി കളും വായിച്ചിരിക്കേണ്ടത് ) എന്നിവ ഈ ലക്കം ചേർത്തിരിക്കുന്നു.... എഡിറ്റർ -രാജ്‌മോഹൻ Press below link to read free..
https://wordemagazine.wordpress.com/2019/12/01/aksharam-masika-december-2019/
Also avilable in our digital library:- https://www.facebook.com/digitalbooksworld
ഓൺലൈൻ ബുക്ക് ഷോപ്പ്
അക്ഷരം മാസികയുടെ ഓൺലൈൻ ബുക്ക് ഷോപ്പ്
നിങ്ങൾ വാങ്ങി വായിക്കാൻ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളുടെ വിവരങ്ങൾ . സൗജന്യമായി വായിക്കാവുന്ന നിരവധി പുസ്‌തകങ്ങൾ / ഏറ്റവും നല്ല വിലക്കിഴിവിൽ ഇപ്പോൾ വാങ്ങാവുന്ന പുസ്‌തകങ്ങൾ . നിരവധി പുസ്തകങ്ങളെ കുറിച്ച് അറിയാനും വാങ്ങാനും അക്ഷരം മാസികയുടെ ഓൺലൈൻ ബുക്ക് ഷോപ് സന്ദർശിക്കൂ . താഴെയുള്ള ലിങ്ക് പ്രസ് ചെയ്താൽ ബുക്ക് ഷോപ്പിലെത്താം.
https://www.facebook.com/aksharamebooks/
Imprint
Text: Rajmohan
Images: Rajmohan
Editing: Rajmohan
Translation: Rajmohan
Publication Date: 05-27-2017
All Rights Reserved
Dedication:
Dedicated to poetry lovers.
Comments (0)