അക്ഷരം മാസിക- June 2017, Aksharam Magazine Admin, Raj Mohan [most difficult books to read txt] 📗
- Author: Aksharam Magazine Admin, Raj Mohan
Book online «അക്ഷരം മാസിക- June 2017, Aksharam Magazine Admin, Raj Mohan [most difficult books to read txt] 📗». Author Aksharam Magazine Admin, Raj Mohan
മഴയില്ലാത്ത നാട്ടിലേക്ക്
കുട കൂടെ കരുതിയുള്ള യാത്ര
വിശ്വാസമില്ലായ്മയെന്ന വികൃതി
നീർ വറ്റിയ പുഴയുടെ
കുഴിഞ്ഞ വയറിലേയ്ക്കിറങ്ങുമ്പോൾ
ഒരു കൈത്താങ്ങ് കൊതിച്ചത്
ജീവിക്കണമെന്ന ആർത്തി
ചത്തുവീർത്തവന്റെ
നാസികാ ദ്വാരങ്ങളിലേക്ക്
കൈവിരലുകൾ
അറിയാതെ നീണ്ടത്
പ്രിയ ചങ്ങാതിക്ക് മാത്രമറിയുന്ന ഞാൻ
മരിക്കാതിരിക്കണമെന്ന കൊതി
ജീവനോടെ നികത്തിയ
വയലുകളെ കണ്ട് കരഞ്ഞത്
ആഢംബരത്തിന്റെ
നിരവധി നിലകൾക്കടിയിൽ
ഫോസിലുകൾ പോലും
കിട്ടില്ലെന്ന നൊമ്പരം(ഗോപകുമാർ മുതുകുളം)
പക്ഷി പുരാണം-കവിത
പറക്കുന്ന ദൂരം അളന്നു നോക്കാതെ
ഇളവേൽക്കും ശാഖിയിൽ മനമുടക്കാതെ
ഇരിക്കും ശിഖരത്തിൻ ബലമളക്കാതെ
വിസ്തൃതമാകാശസീമകൾ തേടി
പറന്നു പോകാം, പാരിന്നു മീതെയൊരു
പറവയുടെ മനസുമായ്
നിശാഗന്ധി പൂക്കുമിരവുകൾക്കും
സൂര്യകാന്തം ചൂടും പകലുകൾക്കും
സ്വപ്നം സുഷുപ്തികൾ ഇടകലർന്നൊഴുകുന്ന
ഇരവിന്റെ തീരങ്ങൾ താണ്ടി
പറന്നു പോകാം, പാരിന്നു മീതെയൊരു
പറവയുടെ മനസുമായ്
ദേശങ്ങൾ താണ്ടിയൊരു യാത്ര പോകാം.
കാലം കടന്നൊരു കറ്റു പോല,
ഒരു ചില്ലയിൽ ഇടം തിരയുമ്പൊഴും
അതിൽ ചെറുനാരു കൊണ്ടൊരു
കൂട് തീർക്കുമ്പൊഴും
ഉള്ളം മുറിക്കുമൊരു മുള്ളായ ചോദ്യം,
ഉലകിന്റെ ഉടലിലൊരു തീക്കൂടു തീർക്കുന്നു.
ഒരു കൂടിനവനിയിൽ ആയുസ്സിതെത്ര നാൾ?
വിരിയുന്ന കുഞ്ഞിനൊരു ചിറകു വയ്ക്കും വരെ
ചിറകുകളാകാശം സ്വന്തമാക്കും വരെ
വിധിയെന്നു ചൊല്ലി പതം പറയാതിനി
കൂട്ടുകൾ വിട്ടൊരു യാത്ര പോകാം
കൂടൊഴിഞ്ഞാകാശസീമ തേടാം.
അനിവാര്യമവനിയുടെ അതിരുകൾ
ഭേദിച്ചൊരകമൊരുക്കാം, പാരിന്നു -
മീതെയൊരു പറവയുടെ മനസുമായ്
പ്രിയതരമോർമ്മതൻ പടി കടന്ന്
പിടയുന്ന നെഞ്ചകം ചേർത്തടച്ച്
കൂട്ടുകൾ വിട്ടൊരു യാത്ര പോകാം
കൂടൊഴിഞ്ഞാകാശസീമ തേടാം.( എം.പി.-Martin Palakkappillil)
അമ്മേ, അമ്മ ഞങളുടെ കൂടെ വരു എന്തിനാ അമ്മക്ക് ബുദ്ദിമുട്ട്. മാറി മാറി നിന്നൂടെ എന്ടെയും, അവളുടെയും കൂടെ.
ഞാൻ നാളെ ടിക്കറ്റ് എടുക്കാൻ പൂവാണ്. കുറച്ചുദിവസം കഴിഞ്ഞാൽ പിന്നെ അവൾ വന്നു കൊണ്ട് പോയികോളും.
വേണ്ടത് ഓക്കേ എടുത്തു എന്റെ കൂടെ വേഗം വരു.
മായയുടെ (ഭാര്യ) അനിയൻ ഇപ്പോൾ വരും വണ്ടി കൊണ്ട്. അവളുടെ വീടിലേക്ക് പൂവാം. നമ്മുടെ വീട് എന്ന് ഇനി പറയാൻ ഇല്ലല്ലോ ? എല്ലാം ഇല്ലാതായല്ലോ. അച്ഛനെ ഇനി ഞങൾ കുറ്റപ്പെടുത്തുന്നില്ല. മരിച്ചു പോയ ആളെ പറ്റി പറഞ്ഞിട്ട് കാര്യം ഇല്ല. ഇനി പറയുന്നില്ല.
അതെ, അമ്മേ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ? പോയത് പോയി ഏട്ടന്ടെ കൂടെ അല്ല ആദ്യം പോവുന്നത് എങ്കിൽ എന്റെ കൂടെ വരു.
ഏതായാലും, പ്രകാശ്‌ഏട്ടൻ ഇനി കുറച്ചു ദിവസം ജോലി ആവശ്യത്തിനു ആയി മാറി നില്കേണ്ടി വരും. അപ്പോൾ എനിക്കും, മോള്ക്ക്ഉം ഒരു കൂട്ടും ആവും
ഇല്ല ! മക്കളെ, അമ്മ ഇനി എവിടെകും ഇല്ല ? നിങ്ങൾ സുഖമായി കഴിഞ്ഞാൽ മതി. ഇവിടെ ഒരു ബുദ്ദിമുട്ട് ഇല്ലാതെ കഴിയുന്നു. നിങ്ങൾ അമ്മയെ കാണാൻ ഇവിടെ വന്നാൽ മതി. ആരോടും അമ്മക്ക് ഒരു പരിഭവം ഇല്ല. വരുമ്പോൾ കുട്ടികളെ കൂടെ കൊണ്ട് വരണം. ഇടയ്ക്കു ഒന്ന് കാണാമല്ലോ ?
നിങ്ങൾ പറഞ്ഞല്ലോ ? അച്ഛൻ ഓക്കേ വിറ്റു കഴിച്ചു എന്ന്. അദ്ദേഹത്തിന്റെ എല്ലാം ആർക്കു വേണ്ടിയാണു അങ്ങിനെ ചെയ്തത്ത് എന്ന് നിങ്ങൾ ചോദിച്ചോ എന്നോട്.
ഇല്ല ?
നിങ്ങളുടെ ബന്ധുക്കൾ ആയിരുന്നു നിങ്ങളുടെ എല്ലാം. അവർ പറയുന്നത് മാത്രമേ കേട്ടത്.
അവർ നിങ്ങളെ പലതും പറഞ്ഞു തെറ്റി ധരിപ്പിച്ചു.
അച്ഛൻ ധൂർത്ത് അടിച്ചും, കടങ്ങൾ വാങ്ങിയും എല്ലാം നശിപ്പിച്ചു എന്ന്. നിങ്ങൾക്ക് അറിയോ ?
പതിനഞ്ചു വര്ഷത്തെ അച്ഛന്റെ പ്രവാസ ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാട്.
വളരെ കുറഞ്ഞ ശമ്പളത്തിൽ തുടങ്ങിയ ആ കാലം ഇല്ല. അറിയില്ല, എന്നല്ല അറിയിച്ചില്ല.
അച്ഛന്റെ നിര്ബന്ധം ആയിരുന്നു അറിയിക്കരുത് എന്ന്.
"പ്രവാസി" ആയി അച്ഛൻ അനുഭവിച്ച ഓരോന്നും.
രാവിലെ മുതൽ വെയിലും, തണുപ്പ് സമയത്ത് മൂടി പിടിച്ചു വെളുപ്പിന് എഴുനേറ്റു പോയിരുന്ന ദിവസങ്ങൾ. ഒരു ദിവസം പോലും ലീവ് എടുക്കാതെ ജോലി ചെയ്തു.
ആഴ്ചയിൽ കിട്ടുന്ന ഒരു വെള്ളിയാഴ്ച പോലും പണിക്ക് പോവുമ്പോൾ അത് അച്ഛന്റെ ധൂർത്ത് ആണോ.
വെള്ളിയാഴ്ച കമ്പനിയിൽ ജോലി (ഓവർ ടൈം )ഇല്ല എങ്കിൽ വേറെ കൂടുകാരുടെ ആരെങ്കിലും പരിചയത്തിൽ അറിയാതെ പോയി പണി ചെയ്യുമായിരുന്നു.
റംസാൻ മാസം ഭക്ഷണം വെക്കുന്നത് ഒരു നേരത്തെ ആക്കി, ബാക്കി പള്ളിയിൽ പോയി " ക്യൂ "നിന്നും കഴികുമ്പോൾ അതും ഒരു മിച്ചം ആയി നോകിയിരുന്നു.
വർഷത്തിൽ കിട്ടിയിരുന്ന ഒരു മാസത്തെ ലീവ്, നാട്ടിൽ വരാതെ ലീവ് സാലറി വരെ വാങ്ങി അയച്ചു തന്നിരുന്നു. ആർക് വേണ്ടി ആയിരുന്നു? നിങ്ങൾ അന്വേഷിച്ചോ.
ഇല്ല ?
ആരും ഒന്നും അറിയില്ല.
അറിയിച്ചില്ല.
അതും അച്ഛന്റെ നിര്ബന്ധം ആയിരുന്നു.
ഓരോ വര്ഷത്തെ കമ്പനി കൊടുത്തിരുന്ന ലീവും, ടിക്കെടും ഒന്നും ഉപയോഗിക്കത്തെ കഷ്ടപ്പെട്ടു, ജീവിതത്തിൽ എല്ലാ സുഖസൗകര്യം ഓക്കേ ഉപേക്ഷിച്ചു.
ആവശ്യത്തിനു വേണ്ടി എല്ലാം വീടിലേക്ക്, സൗകര്യം ഉണ്ടാക്കി.
പാരമ്പര്യം ആയുള്ള ചെറിയ വീട് ഒരുപാട് പൈസ ചിലവാക്കി സൗകര്യം ഉണ്ടാക്കി തന്നു.
നിങ്ങളുടെ എല്ലാം ഒരു ബുദ്ധിമുട്ട് ഇല്ലാതെ പഠിപ്പിച്ചു .
അവനെ എഞ്ചിനീയർ ആക്കി. അവളെ വക്കീല്ലും ആക്കി. പിന്നെ നല്ല രീതിയിൽ കല്യാണം കഴിച്ചു കൊടുത്തു.
എല്ലാം അച്ഛന്റെ ധൂർത്ത് ആണോ ?
വീട് മോഡി പിടിപ്പിക്കാൻ നല്ല രീതിയിൽ പൈസ ചിലവാക്കി. അവന്റെ എഞ്ചിനീയർ പഠനം ഒരുപാട് പൈസ ആയി.
പിന്നെ കല്യാണം
എല്ലാം താങ്ങാൻ കഴിയാതെ വന്നപ്പോൾ അച്ഛന് ലോൺ എടുക്കേണ്ടി വന്നു.
അതൊക്കെ ഒരു ധൂർത്ത് ആണോ ?
എന്നും ആരുടെയും മുന്നിൽ തല കുനിച്ചു നിൽകാതെ അച്ഛൻ ജീവിതത്തിൽ ഒരുപാട് നേടിയ എല്ലാം നമുക്കും, കുടുംബങ്ങള്ക്ക് വേണ്ടി ആയിരുന്നു. അച്ഛന്റെ കൂടപിരപ്പ് എല്ലാവർക്കും നല്ല രീതിയിൽ പഠിപ്പിച്ചു ജോലി വാങ്ങിക്കോടുത്തു, അതുപോലെ എന്ടെയും വീട്ടിലെ എല്ലാവർക്കും ആവശ്യത്തിനു സഹായിച്ചു.
എല്ലാത്തിനും അവസാനം അച്ഛൻ അനുഭവിക്കുന്ന അസുഖം ആരെയും അറിയിക്കാതെ മറച്ചു വെച്ചു. എന്നെയും കൂടി.
അസുഖം വന്നപ്പോൾ പോലും വേദന അറിയിക്കാതെ കൊണ്ട് നടന്നു.
"കാൻസർ "ആണെന്ന് അറിഞ്ഞിട്ടും അത് വക വെക്കാൻ കൂട്ടാക്കത്തെ പിന്നെയും ഗൾഫ് ജോലി ചെയ്തു. അമ്മയെ കൂടെ അറിയിക്കാതെ.
തെക്കേ വീട്ടിൽ കൃഷ്ണേട്ടൻ പറഞ്ഞാ അമ്മ അറിയുന്നത്. അയാളുo അച്ഛന്റെ കൂടെ ആണല്ലോ ജോലി.
ജോലിക്ക് പോവുമ്പോൾ ഉണ്ടായ വേദന അറിഞ്ഞു ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ആണ് അയാളുമായി ഡോക്ടർ അസുഖ വിവരം പറയുന്നത്.
കൃഷ്ണേട്ടൻ പറഞ്ഞാണ് അമ്മ പോലും അറിയുന്നത്.
അങ്ങിനെ നാട്ടിൽ എത്തിയ അച്ഛന്റെ ബാദ്യത മുഴുവനും തീർക്കാൻ കൂടി കഴിഞ്ഞില്ല.
അങ്ങിനെ ആണ് അച്ഛൻ മോഡി പിടിപ്പിച്ച വീട് വിലക്കാൻ തീരുമാനിച്ചു. അമ്മയോട് കൂടി വളരെ വൈകി ആണ് ആ വിവരം പറയുന്നത്.
നിങ്ങളെ പോലും വൈകി അറിയിച്ചതിനു
നിങ്ങൾ പറഞ്ഞ വാക്കുകൾ പറഞ്ഞു "കരയാത്ത ദിവസങ്ങൾ കുറവായിരുന്നു"
അവളുടെ കല്യാണത്തിന് വാങ്ങിയ ലോൺ എല്ലാം അടച്ചു.
കടങ്ങൾ എല്ലാം വീട്ടി
അങ്ങിനെ വാടക വീട്ടിൽ പോയപ്പോൾ നിങ്ങൾ ആരും സഹായിക്കാൻ തയ്യാറല്ല എന്ന് പറഞ്ഞു അവിടെ കൊടുക്കുന്ന വാടക, അച്ഛന്റെ ചികിത്സ എല്ലാം സഹിക്കാൻ ബുദ്ദിമുട്ട് വന്നപ്പോൾ ആണ് ഞങൾ രണ്ടു പേരും "അനാഥആലയതിൽ" വന്നത്. വരുമാനം നിലചപ്പോൾ വേറെ വഴി ഇല്ലാതെ ആയിരുന്നു.
അച്ഛൻ ചികിത്സക്ക്, പിന്നെ കുറച്ചു ഇവിടെ ഓക്കേ ആയി കൊടുത്തു. ബാകി നമ്മൾ മൂന്ന് പേരുടെയും പേരിൽ ബാങ്കിൽ ഇട്ടിരുന്നു.
എന്റെ കാലം കഴിഞ്ഞാൽ അതു നിങ്ങൾക്ക് എടുക്കാം.
ഇപ്പോൾ മനസ്സിൽ ആയല്ലോ ?അച്ഛന്റെ ധൂർത്ത്.
അച്ഛൻ എന്നും നിങ്ങളെ കുറിച്ചാണ് വേവലാതി പെട്ടത്.
ഇനി ഞാൻ വരണോ നിങ്ങളുടെ കൂടെ അച്ഛനോട് ചെയ്ത എല്ലാം കണ്ട് നിങ്ങൾ
പറയു, ഞാൻ എങ്ങിനെ വരും
ആ മനുഷ്യൻ ചെയ്ട കാര്യങ്ങൾ നോകിയാൽ.
അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടാൻ ഞാൻ ഇവിടെ നില്കണം.
മരികുവോളം
(ദേവദാസ്.-Devadas Venooramanunni)
നിന്റെ പ്രണയത്താൽ പിടയുകയാണെൻ ഹൃദയം...
നിന്റെ വാക്കുകളിൽ പൂവിടുന്ന വിശ്വാസം
എന്നെ ഭ്രാന്തിയാക്കുകയാണ്...
ഇരുളുകൾ വാടിത്തളർന്നു ശയ്യയെ പ്രാപിക്കുമ്പോൾ, സ്വപ്നത്തെ പിഴുതെറിഞ്ഞു
പ്രഭാതകിരണങ്ങൾ എന്നെ തട്ടിയുണർത്തുകയായിരുന്നു...
എന്റെ കണ്ണുകൾക്ക് മുൻപിൽ വർണ്ണം ചാലിച്ച നിന്റെ മനസ്സ്
ആഴമാർന്ന ഗർത്തങ്ങളിലേക് ശിലയായുറക്കുമ്പോൾ ഭീതി എന്നെ പിന്തുടരും പോലെ...
ആശകൾക്ക് മീതെ നിരാശകൾ വന്നടിയുമ്പോൾ തീവ്രമായ സ്നേഹത്താൽ തളരുകയാണ് ഞാൻ.
നറുചന്ദനത്തിന്റെ വാസന ഇരുൾമുറിയിൽപടർന്നുകേറവെ,
ചങ്ങലയ്ക്കുള്ളിൽ കിടന്നു വിലപിക്കുകയാണ് ഞാനെന്ന ഭ്രാന്തി...
എന്നെ തനിച്ചാക്കി ഭ്രാന്തിയെന്നു മുദ്രകുത്തി നീ നടന്നകന്നപ്പോൾ,
എന്നെ ഭ്രാന്തിയാക്കിയ നിൻ പ്രണയത്തെ ഞാനെന്റെ ഞെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു...
Rahila Anas
Gopan Palazhi
തെളിവുകള്‍-കവിതകത്തിച്ചുവച്ച നിലവിളക്കാകണം
കാവ്യമെഴുതുവാന്‍ വെമ്പുംതെളിവുകള്‍.
കാലത്തിന്‍റെ നഗ്നപാതയിലുയരുന്ന
കുറ്റപത്രങ്ങള്‍ തന്‍ ശേഷഗാത്രങ്ങളില്‍!
അങ്കലാപ്പിന്‍റെയഗ്നികൊട്ടാരങ്ങളില്‍
നീതിക്കലമുറ കൂട്ടുന്ന വേളകള്‍
തീമഴ തൂകുന്ന ജാലകക്കാഴ്ചകള്‍
ചീന്തിച്ചിതറുന്ന നീതിതന്‍ സായകം!
തേര്‍തെളിക്കുംതെളിവിന്‍ ചക്രത്തിന്‍മുന്നില്‍
ഇച്ഛയാമിരുമ്പുലക്കകള്‍ നിരത്തി,
തേച്ചും മായ്ച്ചും കളയുന്നു സത്യമുഖം.
ഏറെയിരുളില്‍ പതിക്കുന്നിരകളും!
ക്രൂരപീഡനതാഡനങ്ങള്‍ ചെയ്തിട്ടും,
പുച്ഛം വിതറി.പുറത്തെത്തും പ്രതികള്‍.
കിരാതവേഷത്തിന്‍ തലയനക്കങ്ങള്‍
മുക്കുന്നു കടിഞ്ഞാണിടുംതെളിവുകള്‍ .
നേരിന്‍റെ തെളിവകമ്പടിയശ്വങ്ങള്‍
തുല്യനീതിക്കായ് പൊരുതുന്ന നല്ല
യോദ്ധാക്കളാകും ത്രാസുകള്‍പോലെ
നന്മകള്‍ പെയ്യുവാന്‍ കാക്കുന്നു സര്‍വ്വരും.
സത്യത്തിന്‍ ദുര്‍ഘടപാതയിലേക്കുളള
കുഴല്‍വിളികളിവയെന്നതും സത്യം.
വീറില്‍ വിഹായസ്സില്‍ വിരല്‍തൊട്ടെഴുതും
കുത്തിവരകളാകരുതൊരിക്കലും..
ഞെങ്ങിഞെരുങ്ങിയും ചിലപ്പോള്‍ തെളിഞ്ഞും
മങ്ങിയും വന്നെത്തുമീ രാജഹംസങ്ങള്‍!
എങ്കിലും നീതിതന്‍ കണ്ണുകള്‍ വിടരണം
കൊണ്ടാടണം നല്‍സത്യമേവ ജയതേ.
(വരദേശ്വരി. കെ.-Varadeswari K)
മാഞ്ഞുപോയ മഴയോട്
മധുരമായ് പെയ്യാന്‍
വീണ്ടും കേണു ഞാന്‍!,
എന്‍ മധുമഴയേ...
മധുരമായ് നീ
എന്‍ മനം നിറയെ
മധുരാവേഷമോടെ
വീണ്ടും പെയ്യുക
വിണ്ണില്‍ സുഗന്ധത്തിന്‍റെ
പുതുലോകം തീര്‍ക്കുന്നത്
മണ്ണില്‍ നീ വസന്തമായ്
എത്തുമ്പോഴാണ്
കുളിര്‍കാറ്റായ് എന്നെ
തഴുകിത്തലോടി
മലരായ് മധുകണങ്ങളായ്
നീ വരുന്നതും
മത്തുപിടിപ്പിക്കും മണ്ണിന്‍
മധുഗന്ധവും നീ
നിറഞ്ഞു പെയ്യുമ്പോഴാണ്
ഞാന്‍ അനുഭവിക്കുന്നത്
മറക്കാനാവാത്ത
നിന്നോര്‍മ്മകള്‍
എന്നെ നിന്നിലലിയാന്‍
കൊതിപ്പിക്കുന്നു
നിന്‍ മഴത്താള സ്വരത്തില്‍
മധുരമായ് എനിക്കു മയങ്ങണം
ആ അനുഭൂതിയില്‍ എന്നും
നിന്നെ എനിക്ക് മതിമറന്നു
സ്നേഹിക്കണം
നിന്‍ മധുകണങ്ങളാല്‍
എന്നില്‍ നീ
കുളിര്‍ ചൊരിയുക
എന്‍ മനമുണരേ..!!!.(Kkjaleelk Kkj)
പൂനിലാവേ-കവിത
പൂവിടരുംപോലെ ചേലാണു കാണുവാൻ
പൂനിലാവേ നിന്റെ മന്ദഹാസം..
പൂർവ്വജന്മത്തിൻ സുകൃതമാണോ പരി
പൂർണ്ണേന്ദു നൽകിയ ദാനമാണോ....ജയദേവൻ കെ.എസ്സ്
ഇന്നത്തെ ഈണം-കവിതപാടാതെ പോയൊരാ ഈണം
തിരഞ്ഞു ഞാൻ
പാഴ്മുളം തണ്ടിൽ നോക്കിയെൻ
രാവുകൾ പകലുകൾ മിഴികളൊളിപ്പിച്ച്
ചാരത്തു നിന്നൊരാ രാക്കുയിലിന്നീണവും
കാതിനാൽ കൊട്ടിയടച്ചു ഞാനെന്നും
പതിരിൽ തിരഞ്ഞു ഞാൻ
കതിരിൽ തിരഞ്ഞു ഞാൻ
കാറ്റിനോടോതി കടലിനോടോതി
തളരാതെ തളർന്നൊരീ പൂവിതൾ
മനമൊന്ന് യാത്രയായി
വേഗത്തിലോടി ഞാനാ
തീരത്തണഞ്ഞു മണലിൽ
പുതഞ്ഞൊരാ നിധിയെ
തിരഞ്ഞു
കാതോർത്തതിനരികത്തിരുന്നു
കാലൊച്ചയില്ലാതെ മാറത്തടിച്ചൊരാ
തിരയിൽ ഞാനലലിഞ്ഞു പോയീ
കൂട്ടി വെച്ചൊരെൻ ഊർജ്ജമെനിക്കപ്പോൾ
കൂട്ടത്തിലെവിടെയോ നഷ്ട്ടമായീ
വാടിത്തളർന്നു ഞാൻ
നീറിപ്പുകഞ്ഞെൻ നെഞ്ചകം
ഈണം വെടിഞ്ഞങ്ങ് യാത്രയായീ
മിഴികൾക്കുള്ളിലായ് കടലിനെയൊളിപ്പിച്ച്
മൗനത്തിൻ ചില്ലയിൽ കൂടു കൂട്ടി
പ്രണയിച്ചു ഞാനാ മൗനത്തെ
വിരലിൻ തുമ്പിലായ് തൊട്ടൊന്ന്
നോക്കിയപ്പോൾ
കേൾക്കാൻ കൊതിച്ചൊരാ
ഈണമെൻ മൗനത്തിൽ
കേട്ടു ഞാൻ കാതോർത്തു
കിടന്നുറങ്ങീ
സ്വപ്നത്തിയപ്പോഴോ പാഴ്മുളം
' തണ്ടെത്തി
മൂളാതെ മൂളിക്കൊണ്ടാ
വരികളെൻ മിഴികൾക്ക്
മുന്നിൽ വെച്ചു
വള്ളികൾ പുള്ളികൾ ചേർത്തു
ഞാനാ വരികളൊന്നീണത്തിൽ
മൂളി നോക്കീ
കേൾക്കാൻ കൊതിച്ചിട്ടും
പാടാതെ പോയൊരാ
പാട്ടിന്നീണമിന്നീ വരികളിലെൻ
മിഴികൾ കോർത്തെടുത്തു
മിഴിത്തുമ്പിലൂർന്നൊരാ തന്ത്രികൾ
മനസ്സിന്റെ ചെപ്പിലായ്
നനുത്തൊരാ സുഖമൊന്ന്
ചേർത്തു വെച്ചു
പാടുവാൻ വരികളേറെയുണ്ടെന്നാലും
ശ്രുതി തെറ്റി വരികൾ മുറിച്ചുമാറ്റി
ആവില്ലിനിയെനിക്കതിന്നോരത്ത്
നിന്നൊന്ന് ഈണത്തിൽ
താളം പിടിയ്ക്കുവാനായ്
എന്റെ മൗനത്തെ ഞാനാ
ഈണത്തിൽ ചേർത്തപ്പോൾ
മൗനത്തിന് സുഖമതേറെയിപ്പോൾ
വാടിയ പൂവിനെ ചേർത്തൊന്ന്
കെട്ടുകിൽ മാറോട് ചേർത്തെന്റെ
ഈണമേ ഞാനീ മൗനത്തിൽ
കോർത്തിടാം
ഞെട്ടിറുക്കാതാ
മൊട്ടിനെ തൊടുമെങ്കിൽ
മിഴികളിൽ പൂവിടും
മൊട്ടുകൾ തന്നീടാം
നീ ഇന്നു തന്നൊരാ വരികൾ
നനച്ചെന്റെ മിഴികൾ കോർത്തൊരീ
വരികളിൽ മുഴുവനും
ഉറുമ്പുകൾ കൂടുന്നു
ഈണത്തിലീ വരികളൊന്ന്
മൂളാമോ കാതിൽ ഞാൻ
കേൾക്കാത്ത പാട്ടുകാരാ...?
(അശ്വതി രാജേന്ദ്രൻ-കുട്ടമല, അമ്പൂരി-Aswathy Rajendran)
Comments (0)