readenglishbook.com » Short Story » കഥക്കൂട്ട്-കഥാ സമാഹാരം, Raj Mohan [my miracle luna book free read .TXT] 📗

Book online «കഥക്കൂട്ട്-കഥാ സമാഹാരം, Raj Mohan [my miracle luna book free read .TXT] 📗». Author Raj Mohan



1 2 3 4
Go to page:
അച്ഛ൯ എന്ന് ” അതിന്ന് പകരമായി സ്നേഹം മാത്രം മതി തിരിച്ച്നിങ്ങടെ അച്ഛന് നിങ്ങളില്‍ നിന്ന്.(രാജ്മോഹ൯)

 

 

ഓ൪മ്മച്ചിരാത് (കഥ)

അന്നത്തെ പുലരിപോലും നശ്ചലമായി നിലകൊണ്ടു... വിമലി൯െറ ഉണർവ്വിന്റെ ഉത്സാഹമൊക്കെ അങ്ങു കെട്ടടങ്ങിയത് ആ പത്രവാ൪ത്ത കണ്ടശേഷമായിരുന്നു.വിളറിയ ആ പ്രഭാതത്തിലെ മധുരമേറിയ ചായയും കുടിച്ച് വായന തുടങ്ങിയപ്പോഴാണ് ആ വാ൪ത്ത കണ്ണിലുടക്കിയത്.

 

അപ്പോഴാണ് അദ്ദേഹം ന്യൂസ്പേപ്പറിൽ ആ മുഖം ശ്രദ്ധിച്ചതു ...ഇതു പ്രിയ അല്ലേ? അതേ .....പഴയ മേൽവിലാസം തന്നെ. അവൾ ഈ ലോകത്തിൽ നിന്നു എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുകയാണ് അതും കൊലപാതകം. ..മനസൊന്നു പിടഞ്ഞു അവസാനമായി ഒന്നു കാണുവാൻ പോലും സാധിച്ചില്ല.

 

കേസ് അന്വേഷണം നടത്തുന്നത് ഇ൯സ്പെക്ട൪ രാജ്കുമാറായിരുന്നു. അദ്ദേഹത്തെ കണ്ട് വിമല് അവരുടെ ജീവിത കഥ പറഞ്ഞു.ഓരോരോ വിചാരങ്ങൾ പഴയ കാലത്തിന്റെ ഏടുകൾ ഒന്നൊന്നായി നിവർത്തിയെടുത്തു. മനോഹരമായ മുഖവും, ആക൪ഷകമായി മഷിയെഴുതിയ കണ്ണുകളും ആരേയും ആക൪ഷിക്കുന്ന വാക്സാമ൪ത്ഥ്യവും.

 

പഠന സംബന്ധമായി ഏറണാകുളത്തേക്ക് വണ്ടി കയറാ൯ മനസ് അനുവദിച്ചില്ലെങ്കിലും പോയേ വഴിയുള്ളു .ജനറൽ കംപാർട്മെന്റിൽ തിരക്ക് കുറഞ്ഞിരുന്നു .ഒരു ബുക്ക് കയ്യിൽ കരുതിയിരുന്നു വായിക്കാൻ വലിയ താല്പര്യമുള്ള ത്രില്ല൪ നോവലാണ്.

 

ഞാൻ പ്രിയ.....നിങ്ങൾ എങ്ങോട്ടേക്കാണ് ? മുഖമുയർത്തി നോക്കി ......ഞാൻ എറണാകുളത്തേക്ക് .
വിരോധമില്ലെങ്കിൽ നമുക്കു അല്പനേരം സംസാരിക്കാം ?


ഈ പെണ്ണിന് വട്ടാണോ? അപരിചിതനായ എന്നോട് ഇങ്ങോട്ടു കയറി സംസാരിക്കാമോ എന്ന്‌
ശരി .......അതിനെന്താ ? അവളുടെ സംസാരം എന്നിലേക്ക്‌ അങ്ങു പെയ്തു തോരുകയായിരുന്നു. വിഷയങ്ങൾ ഒരു വിഷയമേ അല്ലാതായി മാറി ...!

 

ആ കൂടിക്കാഴച്ചകൾ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല ..അടുപ്പം കൂടി വന്നു. ഒരിക്കൽ അവൾ ചോദിച്ചു ....എന്താണ് തെറ്റും ശരിയും ? എന്താ ഇപ്പോൾ ഒരു ചോദ്യം ? പറ വിമലേ .....

 

ഒരാൾ അറിയാതെയും അറിഞ്ഞുകൊണ്ടും ചെയ്തുപോയേക്കാവുന്ന കാര്യമാണ് തെറ്റ് ... അവളുടെ ഓരോ വരവുകൾക്കും നൂറു നൂറു ചോദ്യങ്ങളും ഒരായിരം സ്നേഹത്തിന്റെ ഉത്തരങ്ങളും പങ്കു വക്കാൻ കാണും.ഒന്നും ആവശ്യപ്പെടാതെ ... സ്നേഹിച്ചു.

 

ഒരു വലിയ നായർ കുടുംബത്തിലെ ഏക അവകാശി. അവരുടെ വീട്ടുകാരുമായി.....ഒടുവിൽ വഴക്കിടേണ്ടിവന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ ഇറങ്ങി വരാ൯ അവളൊരുക്കവുമില്ലായിരുന്നു.

ഒടുവിലൊരിക്കെ.... ഇറങ്ങി വരാ൯ തയ്യാറല്ലെ൯കില് ഇനി കാണാൻ വരരുത് എന്ന്‌ താക്കീതു ചെയ്തു പറഞ്ഞയച്ചു ..എന്നിട്ടും പലപ്പോഴും അവൾ കാത്തുനിന്നു ......!

 

പ്രിയ...ഒരിക്കൽ പറയുകയുണ്ടായി .....ഞാൻ സ്നേഹിച്ച ആദ്യത്തേതും അവസാനത്തേതുമായ ആള് നീയാണ് ......ഇനിയൊരു പ്രണയംഎനിക്ക് ഇല്ല. അവസാനമായി കണ്ടത് .......അവൾ മുംബെക്കു പോകാനായി ഒരുങ്ങിയപ്പോൾ ആണ് .പിന്നീട് ഒരു വലിയ പത്രത്തി൯െറ റിപ്പോ൪ട്ടറായി ജോലിയിലായെന്നും അറിഞ്ഞു.

വിമൽ.. എനിക്ക് നിന്നെ ജീവനാണ്.എന്നിൽ നിന്നു നീ അകന്നുപോകുന്നതു എന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ് ...എങ്കിലും നിന്റെ ജീവിതത്തിൽ ഞാൻ ഇനി വേണ്ട.....എന്നും എന്റെ സ്നേഹം നിനക്കു മാത്രം .

പിന്നീട് ഒരിക്കലും അവൾ ചോദ്യങ്ങളും ഉത്തരങ്ങളുമായി എന്നെ തേടി വന്നില്ല. പലപ്പോഴും ഒറ്റപ്പെടലിൽ ഞാൻ അവളെ തിരഞ്ഞു ........!


എന്തു തെറ്റും ശരിയും ........ആടുകയല്ലേ ഓരോ കോലത്തിലും. പ്രിയ ബാക്കിവച്ചുപോയ ജീവിതത്തിൽ ഏകനായി ഞാൻ യാത്ര ചെയ്തു ....പ്രണയിക്കാൻ വേണ്ടി മാത്രം ജീവിതത്തിലേക്ക് ഇറങ്ങിവരുന്ന സാക്ഷികൾ .

ഓർമയിൽ ഇപ്പോഴും അവൾ .......മരണം യൗവ്വനത്തിന്റെ നിത്യത കാത്തു സൂക്ഷിക്കുന്നു എന്നോ ?


അതേ.......പുതിയൊരു പുലരിക്കായ് വിമലിനിയും..കാത്തിരിക്കുകയാണ്....പ്രണയിനിയുടെ കൊലപാതകരഹസ്യം അറിയാ൯ അവനെ.... ജീവിക്കാൻ പ്രേരിപ്പിക്കുകയാണ് .ആരാണ് പ്രിയയെ കൊന്നത്...

 

താമസിയാതെ ആ വിവരം അദ്ദേഹത്തിന് രാജ്കുമാറി൯െറ പക്കലിൽ നിന്ന് ലഭിച്ചു. മയക്കുമരുന്ന് മാഫിയയെക്കുറിച്ച് ഒരു തുട പരംപര പ്രിയ എഴുതി വരുകയായിരുന്നു. അതി൯െറ ഭാഗമായി കൊച്ചിയിലെത്തി പ്രിയയെ മയക്കുമരുന്നു മാഫിയ ഒരു തെളിവുമില്ലാതെ കൊലപ്പെടുത്തുകയായിരുന്നു. 


(രാജ്മോഹ൯)

അനാഥ (കഥ)

 Image may contain: one or more people, people sitting, shoes and outdoor

 

വിളക്കിലെ തീനാളം വിറച്ചു തുള്ളുകയാണ്. കുടിലിനു പുറത്ത് ചാറ്റല്‍ മഴ പേമാരിയായി മാറികഴിഞ്ഞിരിക്കുന്നു . വിളക്കിലെ തീനാളം അണഞ്ഞു പോകാതിരിക്കാൻ ഒരു കൈകൊണ്ട് മറച്ചുപിടിച്ച് മുന്നിലുള്ള പാഠപുസ്തകത്തിൽ മുഴുകിയിരിക്ക മുഴുകിയിരിക്കുകയാണ് ലക്ഷ്മി.

 

മഞ്ഞവെളിച്ചത്തിൽ നിഴലും വെളിച്ചവും കലർന്ന അവളുടെ ആ രൂപം അതിമനോഹരമായിരിക്കുന്നു ചുരിദാ൪ ധരിച്ച് തറയിലിരിക്കുന്ന അവളിപ്പോൾ തിളങ്ങുന്ന ഒരു മെഴുക് പ്രതിമയാണെന്ന് തോന്നും. 
പെട്ടന്നാണ് അകത്ത് നിന്നുള്ള അമ്മയുടെ ചോദ്യം അവളുടെ എകാഗ്രതയെ മുറിച്ചു നീക്കിയത്.


"'മോളേ... മനു എവിടെ?'' ''അച്ചന്റെ അടുത്തുണ്ടമ്മേ...'' തുടർച്ചയായുള്ള മഴയും ഉറഞ്ഞുതുടങ്ങിയ തണുപ്പും പ്രകൃതി അതിന്റെ സർവ്വ സൗന്ദര്യവും അഴിച്ചുവച്ച് "ഭീകരഭാവം" കാട്ടിതുടങ്ങിയിരിക്കുന്നു.


പഠിച്ചുകൊണ്ടിരിക്കന്നതിനിടയിൽ ലക്ഷ്മി തലഉയർത്തി പുറത്ത് കസേരയിൽ ഇരിക്കുന്ന അച്ഛനെയും അച്ഛന്റെ മടിയില്‍ ഇരിക്കുന്ന അനുജനെയും ഒന്നു നോക്കി. വിദൂരതയിൽ എവിടെയോ നോക്കി എന്തോ ആലോചനയിൽ മുഴുകിനിൽക്കുന്ന അച്ഛനും മഴയെനോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരക്കുന്ന അനുജനും ഉള്ളിൽ ഒരു നേർത്ത ചിരി വിടർത്തി അവള്‍ വീണ്ടും പുസ്തകത്തിലേക്കുതന്നെ മടങ്ങി.


ഉറക്കം കൺപോളകളെ തമ്മില്‍ ചേർത്തുനിർത്താൻ തുടങ്ങി പാഠപുസ്തകം മാറ്റിവെച്ച് മൂരി നിവർന്ന് ദീർഘമായി ഒരു കോട്ടുവായിട്ട് അവളടുക്കളയിലേക്ക് നോക്കി.''അമ്മേ... അവിടെ എന്തു ചെയ്യുകയ....? എനിക്കു വിശക്കുന്നൂ... ''ആ അവിടെ നിൽക്കു ഞാനിപ്പൊ വരാം''.


അകത്തു നിന്നും പാത്രത്തിന്റെ കിലുക്കത്തോടെപ്പം അമ്മയുടെ മറുപടിയും പുറത്തുകോട്ടു. പുറത്ത് മഴ കലപിലകൂട്ടി ബഹളം വെക്കുകയാണെങ്കിൽ അകത്ത് ചോർച്ച തടയാന്‍ വെച്ച പാത്രത്തില്‍ വിഴുന്ന മഴത്തുള്ളികൾ വല്ലാത്ത ഒരു സംഗീതം തീർക്കുകയാണ് എന്നാൽ സംഗീതത്തിന്റെ പൊലിമ കൂട്ടാന്‍ എന്നവിധം വീണ്ടും വീണ്ടും പാത്രംങ്ങൾ നിരത്തികൊണ്ട് ഒാടി നടക്കുകയാണ് അവളുടെ അമ്മ.


''മോളേ... അച്ചനെയും മനുവിനേയും വിളിക്കു... ഭക്ഷണം കഴിക്കാറായീലോ...''അല്പ സമയത്തെ നിശബ്ദതയ്ക്കു ശേഷം അമ്മയുടെ ശബ്ദം ഉയര്‍ന്നു കേട്ടു.


''അച്ഛാ ദേ അമ്മ വിളിക്കുന്നു ''എന്ന് പറഞ്ഞു കൊണ്ട് അവൾ അച്ഛനടുത്തേക്കോടി അനുസരണയുള്ള കുട്ടിയെ പോലെ നിന്ന അവളെ ചേർത്തു പിടിച്ച് അച്ഛൻ നെറുകയി ഒരു മുത്തം നൽകി.അചഛന്റെ മടിയില്‍ നിന്നും ഉറങ്ങി തുടങ്ങിയ അനുജനെ വാരിയെടുത്ത് അവള്‍ അകത്തേക്ക് നടന്നു . ഇതുവരെയും മഴകുറഞ്ഞില്ലെന്ന് മാത്രമല്ല കൂടുതല്‍ കനപ്പെട്ടിരിക്കുന്നു പൊതിർന്നു തൂങ്ങിയ കൂടിലിനെ തണുപ്പ് മുഴുവനും വിഴുങ്ങി കഴിഞ്ഞു 
ഭക്ഷണത്തിനു ശേഷം മനുവിനെ അമ്മയുടെ കട്ടിലില്‍ കിടത്തി ലക്ഷ്മി തറയിൽ പായ വിരിച്ച് അതില്‍ കിടന്നു
തറയിലെ തണുപ്പ് കീറപ്പയയിലൂടെ അവളിലേക്ക് അരിച്ചു കയറി.


പ്രകൃതിയുടെ കരച്ചില്‍ ആണെന്ന് തോന്നും പുറത്തു മഴ പെയ്യുന്നത് കോട്ടാൽ . ഇരുട്ടിനെ കീറി മുറിച്ച് കണ്ണീർ ചാലുകൾ താഴെക്ക് വരുന്നത് കാണ്ടപ്പോൾ ലക്ഷ്മിയുടെ മനസ്സില്‍ വല്ലാത്ത ഒരു ഭയം പൊങ്ങിവന്നു. ആ ഇരുട്ട് കണ്ണില്‍ കൂടി കടന്ന് തന്നെ മുഴുവനായും വിഴുങ്ങുകയാണിപ്പോഴെന്ന് അവൾക്ക് തോന്നി.


ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദന ഒാർമ്മ ദിവസങ്ങളോളം എവിടെയോ തടഞ്ഞു കിടക്കുന്നു താനിപ്പാൾ... എവിടെയാണെന്നോ എന്താണെന്നോ അറിയാത അവസ്ഥയില്‍ ആയിരിക്കുന്നു ലക്ഷ്മി.ദിവസങ്ങള്‍ കടന്നുപോയി ....ഒാർമ്മ തിരിച്ചുകിട്ടിയ ഒരു ദിവസം കുറച്ചാളുകൾ അവളെ കാണാൻ വന്നു. ''എന്താ ലക്ഷ്മി ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലൊ ? ''


കൂട്ടത്തിലുണ്ടായിരുന്ന ഡോക്ടര്‍ അവളോട് ചോദിച്ചു പക്ഷെ പിന്നീട്‌ ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ അവളുടെ മനസ്സില്‍ തീകോരിയിടുകയാണുണ്ടത് കൂടെ വന്നവർ അവളെ കൊണ്ടു പോകാൻ വന്നവരാണത്രെ ദിവസങ്ങൾക്ക് മുന്നേ ഉണ്ടായ ഒരു ഉരുൾ പൊട്ടലിൽ ഇടുക്കിയിലെ അവളുടെ വീടും ആ പ്രദേശവും വെള്ളത്തിനടിയിലായി പലരും മരണമടഞ്ഞു ഒരുപാടുപേർക്കു പരിക്കുപറ്റി പലരെയും ഒഴുക്കിൽ പെട്ട്കാണാതായി.


ഉളളിൽനിന്നും പൊട്ടിവന്ന കടുത്ത വേദന ഒരലമുറയായി അവളിൽ നിന്നും പുറത്തേക്കു പൊട്ടിയൊഴുകി.
മനൂ....അമ്മേ...അച്ഛാ...അവളുടെ നിലവിളി ആ ആശുപത്രിയെ മുഴുവന്‍ ദുഃഖത്തിലായ്ത്തി. പരിക്കുപറ്റി വന്നവർ പലരും തിരിച്ചു പോയി തുടങ്ങി പക്ഷെ അവൾക്ക് പോകാന്‍ വീടും കുടുംബവും ഇല്ല എല്ലാം ഉരുൾപൊട്ടലിന്റെ കുത്തൊഴുക്കിൽ പെട്ടിരിക്കുന്നു അവശേഷിക്കുന്നത് അവൾമാത്രം.


ഇവർ അങ്ങ് ദൂരെ നഗരത്തിലുള്ള അനാഥമന്ദിരത്തിൽ നിന്നും വന്നിരിക്കുന്നതാണ് അനഥരായവരെ അങ്ങോട്ട് കൊണ്ടുപോകാൻ. ഡോക്ടര്‍ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഒാരോ രോമകൂപങ്ങളിലും തീക്കനൽ എരിഞ്ഞുപോയി. "അനാഥ" അതെ താനിപ്പോൾ ഒരനാഥ തന്നെ!


അപ്പോള്‍ അപ്പോള്‍ മാത്രമാണ് ആ വാക്കിന്റെ മൂർച്ച അവളുടെ ഹൃദയത്തെ കീറിമുറിച്ചത് കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ അവളുടെ നെറുകയിൽ പതിയെ തലോടി ലക്ഷ്മീ നീ ഒരിക്കലും ഒരു അനാഥയല്ല നിനക്കവിടെ ഒരുപാട്‌ കൂട്ടുകാരും ചേച്ചിമാരും ഉണ്ട് ആ സ്ത്രീ അവളെ നോക്കി നനുത്ത ഒരു ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു.


തീര്‍ച്ചയായും ഇവരിവിടെ നിന്നും നിന്നെ കൊണ്ടു പോകും ലക്ഷ്മിയുടെ മനസ്സ് അവളോട് മന്ത്രിച്ചു അവളുടെ കലങ്ങിയ മനസ്സിലൂടെ ഒരു നിമിഷം അവളുടെ അച്ഛനും അനുജനും അമ്മയും കടന്നു പോയി. എനിക്ക് ഇനി ആരുമില്ലെ?


അച്ഛനും അമ്മയും അനുജനും ആരും ഉള്ളില്‍ നിന്നും തികട്ടി വന്ന വേദനയാലെ അവൾ അടുത്തുനിൽക്കുന്ന ഡോക്ടറുടെ കൈയ്യിൽ കടന്നു പിടിച്ചു ചോദിച്ചു. അല്പനേരത്തെ മൗനത്തിനു ശേഷം അവളുടെ കൈയ്യ് പതിയെ അമർത്തു പിടിച്ചതിന് ശേഷം ഡോക്ടര്‍ തിരിഞ്ഞു നടന്നു.


അവര്‍ അവളെ കൂട്ടികൊണ്ട് പോയത് അകലെയുള്ള ഒരു നഗരത്തിലേക്കാണ്. ''നഗരം" അവളതുവരെ കാണാത ഒരിടം. പ്രകൃതിയുടെ ശാന്തതയും തണുപ്പും വറ്റിയ ഒരു മരുഭൂമിയായിട്ടാണ് അവൾക്കവിടം തോന്നിയത്. എങ്ങും കോലാഹലങ്ങൾ മാത്രം ആകശത്തോളം ഉയരത്തില്‍ ഉയര്‍ന്നു നിൽക്കുന്ന കെട്ടിടങ്ങൾ.


എവിടെക്കൊക്കയോ തിരക്കിട്ട് ഒാടിനടക്കുന്ന ആളുകള്‍. ദീർഘമായ യാത്രയ്ക്ക് ശേഷം അവരെത്തിയത് നഗരത്തിന്റെ വശ്യതയിൽ, കാലം പഴമയെ ഒളിപ്പിച്ചു നിർത്തിയത് പോലുള്ള പഴയ തകർന്നു നിലം പൊത്താറായ ഒരു ഇരുനില കെട്ടിടത്തിലേക്കാണ്.


"അനാഥ മന്ദിരം" ഒന്നിൽ കൂടുതല്‍ തവണ വായിച്ചാല്‍ മാത്രം മനസ്സിലാക്കാന്‍ പറ്റതക്ക വിധം അക്ഷരങ്ങള്‍ പതിച്ച പെയിന്റ് ഇളകി ദ്രവിച്ച കാമാനാകൃതിയിലുള്ള ഒരു കവാടം അതിനകത്തായാണ് ഒരു പ്രേതാലയം എന്ന് തോന്നിപ്പിക്കും വിധം ഈ കെട്ടിടം.


അവരവളെ കൊണ്ടുപോയത് മുകളിലെത്തെ നിലയിലാണ് ഒരു ഇടനാഴി കടന്ന് ഗോവണി കയറി മുകളിലേക്ക് മുകളിലെത്തെ ഇരുട്ടുറഞ്ഞ ഇടനാഴിയിലൂടെ ഒരു സ്ത്രീ അവരുടെ അടുത്തേക്ക് നടന്നടുത്തു അടുത്തുവന്നപോൾ അവരുടെ ആ രൂപം സീതയിൽ വല്ലാത്ത ഒരു ഭയം ഉളവാക്കി കറുത്ത് തടിച്ച് ശരീരം മുഴുവന്‍ ചെറുതും വലുതുമായ കുരുക്കൾ തൂങ്ങി കിടക്കുന്ന ഒരു സത്വം മുറുക്കാൻ ചവച്ച് ചുവപ്പിച്ച മലർന്ന വലിയ ചുണ്ടുകള്‍ മഞ്ഞ കലർന്ന ഉരുണ്ട കണ്ണുകള്‍ ആകപ്പാടെ സീതയെ വല്ലാത്തൊരു അസ്വസ്ഥത പിടിമുറുക്കി ആ സ്ത്രീ പുച്ഛ ഭാവത്തിൽ അവളെ മൊത്തത്തില്‍ ഒന്ന് നോക്കിയതിനു ശേഷം മുഴക്കമുള്ള ഒരു കടുത്ത ശബ്ദത്തില്‍ ചോദിച്ചു
''എന്താ നിന്റെ പേര് ?'' സീത ഇതുവരെ ഒരു സ്ത്രീയിലും കേൾക്കാതിരുന്ന ആ ശബ്ദത്തിന്റെ കാഠിന്യം നിറഞ്ഞ വൈരൂപ്യം അവളെ വല്ലാതെ ഭയപ്പെടുത്തി തൊണ്ടയില്‍ കുരുങ്ങിപ്പോയ അവളുടെ ശബ്ദത്തെ പുറത്തെടുക്കാൻ വല്ലാതെ പാടുപെട്ടുകൊണ്ട് അവള്‍ ഒരുവിധം വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. ലക്ഷ്മി..... 


ആ സത്വം അവളുടെ മൃതുലമായ കൈയ്യിൽ കടന്നു പിടിച്ച് തിരിഞ്ഞു നടക്കാൻ തുനിഞ്ഞു പരുപരുത്ത അവരുടെ കൈ മുറുകിയപ്പോൾ ഏറ്റ വേദനയില്‍ അവള്‍ പുളഞ്ഞുനിന്നുപോയി ആ സ്ത്രീ കൂടെവരാൻ ആജ്ഞാപിക്കുന്നവിധം അവളെയൊന്ന് നോക്കിയതിനുശേഷം കൈയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു നടത്തത്തിടയിൽ സീത തന്റെ കൂടെ വന്നിരുന്നവരെ പിറകിലേക്ക് തിരിഞ്ഞു നോക്കി അപ്പോയേക്കും അവര്‍ കോണിയിറങ്ങി കഴിഞ്ഞിരുന്നു.


അ സ്ത്രീ അവളെ കൊണ്ടുനിർത്തിയത് നമ്പര്‍ 18 എന്നെഴുതിയ ഒരു വാതിലിനു മുന്നിലാണ് അവരവളുടെ കൈയ്യിൽ പിടിച്ചുകൊണ്ട് തന്നെ വാതിലില്‍ മൂന്ന് നാല് തട്ട് തട്ടി അല്പ സമയത്തിനുശേഷം വതിൽ തുറന്ന് തലവഴി ശരീരം മുഴുവന്‍ വെള്ളപുതച്ച ഒരു സ്ത്രീ മുന്നിൽ വന്നു. 


ഇവളെ ഏതു മുറിയിലേക്കാണ് അയക്കേണ്ടത് എവിടെയും ഒഴിവില്ല പിന്നെയുള്ളത് ഇരുപതാം നമ്പർ മുറിയാണ് അതവളുടെ മുറിയും ആ സത്വം അവരെനോക്കി അല്പമൊരു വിനയത്തോടെ പറഞ്ഞു. വേണ്ട തൽക്കാലം ഇവളിവിടെ എന്റെ മുറിയിൽ നില്ക്കട്ടെ ലക്ഷ്മിയെ നോക്കി സ്നേഹത്തോടെയൊന്നു പുഞ്ചിരിച്ചതിനുശേഷം അവര്‍ പറഞ്ഞു.


അകത്തു കടന്ന ലക്ഷ്മി കണ്ടത് നല്ല അടുക്കും ചിട്ടയോടും കൂടെ സൂക്ഷിച്ചിട്ടുള്ള വൃത്തിയുള്ള ഒരു മുറി മാത്രമല്ല അവിടമാകെ വല്ലാത്ത ഒരു മനംമയക്കുന്ന മണവും ആ സ്ത്രീ ശരീരത്തിലണിഞ്ഞിരിക്കുന്ന വെള്ളവസ്ത്രം മാറ്റിയയപ്പോഴാണവൾ ശരിക്കും ആശ്ചര്യപെട്ടുപോയത്. അതിസുന്ദരിയായ ഒരു യുവതിയാണിപ്പോൾ അവളുടെ മുന്നിൽ നിൽക്കുന്നത്. മഞ്ഞകലർന്ന വെളുത്ത മുഖം വരഞ്ഞെടുത്തത് പോലുള്ള പുരികങ്ങൾ പളുങ്കുമണിപോലുള്ള കണ്ണുകൾ തുടുത്ത കവിളിൽ ഇടയ്ക്കിടെ മിന്നിമറയുന്ന നുണക്കുഴി കറുപ്പിനിടെ അവിടവിടെ ചെമ്പൻ മുടിയിഴകൾ പാറിക്കളിക്കുന്ന നീണ്ട മുടി നല്ല നീളവും അതിനൊത്ത വണ്ണവും. ഞാൻ സാറ എല്ലാരും സാറാമ്മ എന്ന് വിളിക്കും.


"മോളെപ്പറ്റി അവര്‍ പറഞ്ഞിരുന്നു". അതുപറഞ്ഞപ്പോൾ അവരുടെ പളുങ്കുമണിപോലുള്ള കണ്ണുകളില്‍ ഒരുതരത്തിലുള്ള വിഷാദം മിന്നി മറയുന്നത് ലക്ഷ്മി കണ്ടു. ഇത് മോള് കരുതുന്നത് പോലെ ഇപ്പൊ ഒരനാഥാലയം അല്ല വെറുമൊരു വാടകക്കെട്ടിടം മാത്രം ഇവിടെ താമസിക്കുന്നവരാരും അനാഥരുമല്ല. പലരും പഠിക്കാനും ജോലിക്കും വേണ്ടി ഈ നഗരത്തിൽ എത്തിയവർ അവരിവിടെ വാടകയ്ക്കു താമസിക്കുന്നു എന്ന് മാത്രം ആ വെളുത്ത വസ്ത്രം അടുത്തുള്ള അയയിൽ തൂക്കിയതിനു ശേഷം അവള്‍ ലക്ഷ്മിയുടെ അടുത്തേക്കു വന്നു.


"മുമ്പ് ഇതൊരു അനാഥാലയമായിരുന്നു, പക്ഷെ ഇപ്പോഴത് കുറച്ചകലെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ അവിടെയും ഇപ്പൊ സ്ഥലമില്ല അതാണ് മോളെ ഇങ്ങോട്ട് കൊണ്ടുവന്നത്". അവളെപിടിച്ച് അടുത്തുള്ള കട്ടിലിൽ ഇരുത്തിക്കൊണ്ട് അവര്‍ പറഞ്ഞു പൊട്ടെന്ന് എന്തോ ഒാർത്തെടുത്തതുപോലെ അവള്‍ വീണ്ടും തുടര്‍ന്നു. ആ പിന്നെ ഒരാളും കൂടെ ഇവിടെയുണ്ട് ഒരു മരിയ. ''അവളേതു മുറിയിലാ ചേച്ചി ?..''.


തന്റെ അവസ്ഥയില്‍ ഒരാൾ കൂടി ഇവിടെ ഉണ്ടെന്നറിഞ്ഞ ആവേശത്തിൽ ഉള്ളിലൊതുക്കാൻ ശ്രമിച്ച ചോദ്യം അവളറിയതെ തന്നെ പുറത്തേക്ക് വന്നുപോയി. സാറ അവളിലെ ജിജ്ഞാസയെ മനസ്സിലാക്കിയവിധം പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ഇരുപതാം നമ്പര്‍ മുറിയാ...പക്ഷെ ഒരു കാരണവശാലും അവളുമായി കൂട്ടുകൂടാൻ പോകാന്‍ പാടില്ല. ലക്ഷ്മിയെനോക്കി സാറ ഒരു താക്കീത് പോലെ പറഞ്ഞു.


''അതെന്താ ചേച്ചി ?'സാറയുടെ മുഖത്തേക്ക് കൗതുകത്തോടെ നോക്കികൊണ്ട് ലക്ഷ്മി ചോദിച്ചു . ഏതോ ആലോചനയിൽ മഴുകിയത് പോലെ. അല്പ നേരത്തെ മൗനത്തിനു ശേഷം സാറ പറഞ്ഞു. "അവളിലുള്ള ആ സ്വഭാവ വൈകൃതം അതുകൊണ്ടാണവളെ പുതിയ കെട്ടിടത്തിൽ നിന്നും മാറ്റി ഇവിടെ ഒറ്റയ്ക്ക് താമസിപ്പിച്ചിരിക്കുന്നത്".


''എനിക്കൊന്നും മനസ്സിലായില്ല ചേച്ചി'' ''ശക്തി.... നിന്നോടതെങ്ങിനെ പറയും നീ ഒരു കൊച്ചു കുട്ടിയല്ലെ''
''അതു സാരമില്ല ചേച്ചി ചേച്ചി പറ''


അവളിലെ ജിജ്ഞാസ അറിഞ്ഞു കൊണ്ടു സാറ പറഞ്ഞു പുരുഷൻമ്മാരോടവൾക്ക് അങ്ങേയറ്റം വെറുപ്പാണ്. ആരെയും വശീകരിക്കും വിധമുള്ള അവളുടെ സൗന്ദര്യം അവൾക്ക് പുരുഷന്മാരെ കെണിയിൽ വീഴ്ത്താനുള്ള ഒരായുധം മാത്രമാണ്. സ്നേഹം നടിച്ചു വശത്താക്കുന്നവരെ പിന്നീടവൾ നിഷ്കരുണം തള്ളി കളയും. ഇങ്ങനെയുള്ള പലരും പിന്നീട് ഭ്രാന്തിലോ മരണത്തിലോ ചെന്നെത്തും. സാറ പറഞ്ഞുവരുന്നത് എന്താണെന്നറിയാതെ അവളുടെ മുഖത്തേക്കു തന്നെ ലക്ഷ്മി നോക്കിയിരുന്നു.


"വരു.... ലക്ഷ്മിക്ക് ഇവിടെയുള്ളവരെയൊക്കെ പരിചയപെടേണ്ടെ". ''ങും.... വേണം'' അതു പറയുമ്പോഴും അവളുടെ മനസ്സില്‍ മരിയയായിരുന്നു. നമുക്ക് ആദ്യം അടുക്കളയിലേക്ക് പോകാം... അവിടെ ലാസറും ലാലിയുമുണ്ട്. മോളെ നേരത്തെ എന്റടുത്തേക്ക് കൊണ്ടുവന്നില്ലെ അതാണ് ലാലി . അവരെരു പാവം സ്ത്രീയാണ്. ആ നിമിഷം ലക്ഷ്മിയുടെ മുഖത്ത് മിന്നി മറഞ്ഞ ഭയം കണ്ട് സാറപറഞ്ഞു. ഇൗ സമയം അടുക്കളയില്‍ ലാസറും ലാലിയും അത്താഴമൊരുക്കുന്നതിനുള്ള തിരക്കിലായിരുന്നു


'ലാസറേ'....ഇതാണ് ലക്ഷ്മി. ഇനി ഇവളും കാണും കുറച്ചു കാലം ഇവിടെ". സാറ ലക്ഷ്മിയെ ചേര്‍ത്ത് നിർത്തികൊണ്ട് പറഞ്ഞു. സാറ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കിയ വിധം അയാള്‍ തലകുലുക്കി ''എവിടെയാ കുഞ്ഞിന്റെ നാട് ?''
"ഇടുക്കിയാ ലാസറേ". മിണ്ടാൻ കഴിയാതെ പകച്ചു നിൽക്കുന്ന ലക്ഷ്മിയെ നോക്കി സാറ പറഞ്ഞു.


കള്ളിമുണ്ടും വെളുത്ത ബനിയാനും ഇട്ട് വിയര്‍ത്തു നിൽക്കുന്ന ലാസറെ കണ്ടപ്പോള്‍ അച്ഛനെയാണ് ലക്ഷ്മിക്ക് ഒാർമ്മ വന്നത്. എന്നാ അച്ഛനെക്കാളും ഇയാൾക്കൊരല്പം പ്രായക്കുടുതലുണ്ട്. അച്ഛനെയോർത്ത് അവളുടെ മനസ്സില്‍ ഒരു നീറ്റല്‍ മുളപൊട്ടുമ്പോഴാണ് ലാസ൪ അവളുടെ അടുത്തേക്ക് വന്ന് അവളെ ചേർത്ത് പിടിച്ചത്.
ഇവളെ കാണുമ്പോൾ എന്റെ കൊച്ചുമോളെപ്പോലെ തന്നെയുണ്ട്. അയാൾ സാറയെനോക്കി പറഞ്ഞു അയാളുടെ ദേഹത്തു നിന്നും അപ്പോള്‍ വന്ന വിയർപ്പ് കലർന്ന മഞ്ഞളിന്റെ മണം ലക്ഷ്മിയിൽ ചെറിയൊരു ഒാക്കാനം വരുത്തി.


പുറത്ത് ശക്തമായ ഇടിയും മഴയും തുടങ്ങിയിരിക്കുന്നു അവളവിടെ വന്നതിനു ശേഷം ആദ്യമായാണ് മഴ പെയ്യുന്നത്. മഴയെ ഇന്നവൾക്ക് പേടി മാത്രമല്ല വെറുപ്പും കൂടിയാണ്. പ്രത്യേകിച്ചും സാറ വീട്ടില്‍ പോയതിനാൽ തനിച്ചായിപോയ ദിവസം. കുറ്റിയിളകിയ ജനാലകൾ കാറ്റില്‍ ഇടയ്ക്കിടെ ശബ്ദമുണ്ടാക്കുമ്പോൾ അവൾ തന്റെ ഭയത്തെ പുതപ്പിനുള്ളിൽ മറച്ചുപിടിച്ച് ശ്വാസം പോലും പുറത്തുവിടാൻ ഭയന്നിരിക്കുമ്പോഴാണ് വാതിലിനുപുറത്ത് ശക്തമായി ആരോ തട്ടുന്നത് കേട്ടത്. എന്നാല്‍ അവളിലെ ഭയം അളുടെ ശരീരത്തെ മുഴുവനായും തളർത്തികളഞ്ഞു. വീണ്ടും വീണ്ടും ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മുട്ടലിന്റെ ശബ്ദം അവളിൽ കുരുങ്ങിപ്പോയ അവളുടെ ശബ്ദത്തെ പുറത്തേക്ക് വലിച്ചിട്ടു.
''അ അ ആരാ.....?''
ഇത്രയും ചോദിച്ചപ്പോഴേക്കും ആ ശക്തമായ മഴയുടെ വിറകൊള്ളിക്കുന്ന തണുപ്പിലും അവള്‍ വിയർത്തു പോയിരുന്നു. ''വാതില്‍ തുറക്കു....ഞാൻ മരിയയാണ് സാറാ....വാതിലൊന്നു തുറക്കൂ...വേഗം വേഗം''
അയ്യോ അതവളാണ് സാറ ചേച്ചി പറഞ്ഞ മരിയ. ഭയം കൊണ്ട് ലക്ഷ്മിയുടെ കണ്ണില്‍ ഇരുട്ടുകയറി...


''സാറ...പ്ലീസ് ഒന്നു വാതിൽ തുറക്കൂ... ''ദയനീയമായ മരിയയുടെ സ്വരം ഇപ്പോഴും പുറത്ത് കേൾക്കാം.
ഭയം ഉള്ളിലൊതുക്കാൻ നന്നേ പാടുപെട്ടുകൊണ്ട് ലക്ഷ്മി വാതിലിനടുത്തേക്കു ചെന്നു. 'സാറ ചേച്ചി ഇവിടെ ഇല്ലാ...'' അവള്‍ വിറയ്ക്കുന്ന നാവുകൊണ്ട് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.


''ആരായാലും വാതില്‍ തുറക്കൂ പ്ലീസ് ''
പുറത്തു നിന്നുംവന്ന ആ വാക്കുകള്‍ ഒരു തേങ്ങലാണെന്നാണപ്പോൾ ലക്ഷ്മിക്ക് തോന്നിയത് 
കുറച്ചു നേരത്തെ നിശബ്ദമായ ആലോചനയ്ക്ക് ശേഷം എന്തും വരട്ടെ എന്നുറപ്പിച്ചുകൊണ്ട് അവള്‍ വാതില്‍ തുറന്നു. 


പക്ഷെ ലക്ഷ്മിയെ ഞെട്ടിക്കും വിധത്തിലായിരുന്നു മരിയയുടെ പെരുമാറ്റം. ലക്ഷ്മിയെ തട്ടിമാറ്റി അകത്തുകടന്ന അവൾ കട്ടിലിൽ കയറിയിരുന്ന്, തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടിരുന്നു. ഇൗ സമയത്ത് ശരിക്കും സ്ഥബ്ദയായി നോക്കിനിൽക്കാനെ ലക്ഷ്മിക്ക് കഴിഞ്ഞുള്ളു. മാത്രമല്ല അവളിൽ സാറയുടെ വാക്കുകള്‍ ഓരോന്നായി കടന്നു പോകുകയാണിപ്പോൾ.


''ഇവൾ തന്നെയാണോ അവള്‍ ?'' ഏയ് ഒരിക്കലുമല്ല ഇവൾക്കങ്ങിനെ ആകാൻ ഒരിക്കലും പറ്റില്ല ചേച്ചിക്ക് വല്ല തെറ്റും സംഭവിച്ചതാകാനെ വഴിയുള്ളു ലക്ഷ്മിയുടെ ചിന്തകളെ മുറിച്ചുകൊണ്ട് കണ്ണീര്‍ തുടച്ചുമാറ്റി അവള്‍ ചോദിച്ചു.


''എന്താ നിന്റെ പേര് ?''
''ലക്ഷ്മി''
''ഓ നീയാണോ ? അവള്‍ ''
പതിഞ്ഞ ശ്വാസത്തിൽ ലക്ഷ്മി അവളെതന്നെ നോക്കിയിരുന്നു.
''ഇവിടെ വാ''
അനങ്ങാൻ പറ്റാത്ത വിധം തറച്ചു നിൽക്കുന്ന ലക്ഷ്മിയെ നോക്കി അവള്‍ വീണ്ടും വിളിച്ചു
''ഇവിടെ വരൂ....''
പതിയെ അവളുടെ അടുത്തേക്കു നടന്നടുത്ത ലക്ഷ്മിയെ അല്പനേരം നോക്കിയിരുന്നതിനു ശേഷം അവൾ ചോദിച്ചു
''നി വരുമോ എന്റെ കൂടെ ?''
എനിക്കിന്ന് തനിച്ച് കിടക്കാന്‍ പറ്റില്ല എന്നിട്ട് എന്തോ ആലോചനയിൽ എന്നവിധം അവള്‍ തനിയെ പറഞ്ഞു
"ഇന്നാണാ നശിച്ച ദിവസം. ഇൗ മുറിയില്‍ എനിക്ക് ഉറങ്ങാൻ സാധിക്കില്ല ഇ വെടിപ്പും വൃത്തിയും എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു".
അവള്‍ ലക്ഷ്മിയുടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

"വരു... നമുക്ക് എന്റെ മുറിയില്‍ പോകാം". ഏതോ മായികവലയത്തിൽ അകപ്പെട്ടെന്നപോലെ ലക്ഷ്മി അവളുടെ പിന്നാലെ നടന്നു.


മരിയയുടെ മുറിലെത്തിയ ലക്ഷ്മി ശരിക്കും ഞെട്ടി . മുഷിഞ്ഞ വസ്ത്രങ്ങള്‍ അവിടവിടെ വലിച്ചറിഞ്ഞിരിക്കുന്നു. മുറിയുടെ ഒരു മൂലയിൽ ചെറിയ ഒരു കട്ടിൽ അതിനു മുകളില്‍ കെട്ടി ഞാത്തിയ അയയിൽ നിറയെ വസ്ത്രങ്ങള്‍ വാരിനിറച്ചിരിക്കുന്നു. മാത്രമല്ല ആ മുറിയില്‍ വല്ലാത്ത ഒരു മുഷിഞ്ഞ നാറ്റം നിറഞ്ഞു നിൽക്കുന്നുമുണ്ട്.
നീ ആ കട്ടിലില്‍ കിടന്നോളു. ഞാനിവിടെ തറയിൽ കിടക്കാം. ഇൗ കാഴ്ചകളിൽ മുഴുകി നിന്ന ലക്ഷ്മിയെ നോക്കി അവള്‍ പറഞ്ഞു. കട്ടിലില്‍ ചെന്നിരുന്നപ്പോഴാണവളാണ് അവളാകാഴ്ച്ച കണ്ടത് ഒരു സ്ത്രിയുടെ മുകളിൽ കിടന്ന് വാവിട്ടു നിലവിളിക്കുന്ന ഒരു പൊൺകുട്ടിയുടെ ചിത്രം ചുമരിൽ പതിച്ചിരിക്കുന്നു.


അതെന്താണ് ചേച്ചി ആ ചിത്രം? അവളിലെ ജിജ്ഞാസ ഉള്ളിലൊതുങ്ങാതവിധം പുറത്തേക്കൊരു ചോദ്യമായി തെറിച്ചു വീണുപോയി. കുറച്ചുനേരം ലക്ഷ്മിയിലേക്കുള്ള തറഞ്ഞ നോട്ടത്തിനു ശേഷം മായ പറഞ്ഞു.
''അതോ അത് ഞാനും എന്റെ

1 2 3 4
Go to page:

Free e-book «കഥക്കൂട്ട്-കഥാ സമാഹാരം, Raj Mohan [my miracle luna book free read .TXT] 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment